Image

ബാബു ആന്‍റണി നായകനായെത്തുന്ന 'സാന്‍റാ മരിയ'യുടെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 14 September, 2021
ബാബു ആന്‍റണി നായകനായെത്തുന്ന 'സാന്‍റാ മരിയ'യുടെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
മലയാളത്തിന്‍റെ സ്വന്തം ആക്ഷന്‍ കിംഗ് പവര്‍സ്റ്റാര്‍ ബാബു ആന്‍റണി നായകനായി എത്തുന്ന പുതിയ ചിത്രം 'സാന്‍റാ മരിയ'യുടെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ഡോണ്‍ ഗോഡ്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീമോന്‍ ചിറ്റിലപ്പിള്ളി നിര്‍മ്മിക്കുന്നു. കഥ , തിരക്കഥ , സംഭാഷണം കൈകാര്യം ചെയ്യുന്നത് സംവിധായകനും, തിരക്കഥാകൃത്തുമായ അമല്‍ കെ ജോബിയാണ്.

മലയാളസിനിമയിലെ പ്രമുഖരായ നൂറോളം താരങ്ങള്‍ ചേര്‍ന്നാണ്, ഒരേ സമയം സാന്‍റാ മരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ഒരു കയ്യില്‍ വീണയും, മറു കൈയില്‍ ചോര വാര്‍ന്ന ചുറ്റികയുമായി ഒരു സോഫയില്‍ ഇരിക്കുന്ന സാന്‍റാ അപ്പൂപ്പനാണ്​ പോസ്റ്ററില്‍.

ഒരു ക്രിസ്മസ് സീസണില്‍ , കൊച്ചി നഗരത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കൊലപാതകങ്ങളും , അതേ തുടര്‍ന്ന് പോലീസും , ജേര്‍ണലിസ്റ്റുകളുമൊക്കെ തമ്മില്‍ പരസ്പരം ഉണ്ടാകുന്ന ശത്രുതയും , തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സാന്റാ മരിയയുടെ ഇതിവൃത്തം. ഏറെ കാലത്തെ ഇടവേളക്ക് ശേഷമാണ് ബാബു ആന്‍റണി മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക