America

റവ. ഡോ. സജി മുക്കൂട്ട്  ഡയറക്ടര്‍ ഓഫ് മിഷന്‍സ്; യാത്രയയപ്പ് ഞായറാഴ്ച്ച

ജോസ് മാളേയ്ക്കല്‍

Published

on

ഫിലാഡല്‍ഫിയ: ഏഴുവര്‍ഷക്കാലം സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാപള്ളി വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച റവ. ഡോ. സജി ജോര്‍ജ് മുക്കൂട്ട് സഭാശുശ്രൂഷയുടെ അടുത്ത തലത്തിലേക്ക്. ഒക്ടോബര്‍ 1 നു അദ്ദേഹം “ഡയറക്ടര്‍ ഓഫ് സീറോ മലങ്കര കാത്തലിക് മിഷന്‍സ് ഇന്‍ യു.എസ്.എ' എന്ന പേരില്‍ അമേരിക്ക മുഴുവന്‍ സേവനപരിധി വ്യാപിച്ചുകിടക്കുന്ന അജപാലന ശുശ്രൂഷയുടെ ദേശീയ ഘട്ടത്തിലേക്കു പ്രവേശിക്കും.

പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ഇടവക വികാരി സ്ഥാനം ഒഴിയുന്ന ബഹുമാനപ്പെട്ട സജി അച്ചനു ഇടവക കൂട്ടായ്മയുടെ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് സെപ്റ്റംബര്‍ 19 ഞായറാഴ്ച്ച നല്‍കും.

ബെന്‍സേലത്തുള്ള സെ. ജൂഡ് സീറോ മലങ്കര പള്ളിയില്‍ (1200 Park Ave, Bensalem, PA 19020)  രാവിലെ 9:30 നു സജി അച്ചന്‍ കൃതഞ്ജതാബലിയര്‍പ്പിക്കും. വിശുദ്ധ കുര്‍ബാനയെതുടര്‍ന്നു നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സീറോ മലങ്കര കത്തോലിക്കാ സഭയുടെ വടക്കേ അമേരിക്ക-കാനഡാ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും.

ഭാഗ്യസ്മരണാര്‍ഹനായ ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയില്‍ നിന്നും 1992 ല്‍ വൈദികപട്ടം സ്വീകരിച്ച സജി അച്ചന്‍ കേരളത്തിലെ വിവിധ ഇടവകകളില്‍ അജപാലനദൗത്യം പൂര്‍ത്തിയാക്കി 1996 ല്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ്, ചിക്കാഗൊ, ഡിട്രോയിറ്റ് എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചശേഷം 2014 ആഗസ്റ്റ് മുതല്‍ ഫിലാഡല്‍ഫിയാ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ പള്ളിയുടെ വികാരിയായി.

സെ. ജൂഡ് വികാരി, ഹോസ്പിറ്റല്‍ ചാപ്ലൈന്‍ എന്നതിലുപരി ഫിലാഡല്‍ഫിയായിലെ സാമൂഹിക, സാസ്‌കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജി അച്ചന്റെ യാത്രയയപ്പു സമ്മേളനത്തില്‍ വിശാലഫിലാഡല്‍ഫിയ റീജിയണിലെ സഹോദരദേവാലയ വൈദികരും, ഇടവകസമൂഹത്തിന്റെയും, എക്യൂമെനിക്കല്‍ കൂട്ടായ്മയുടെയും ഭാരവാഹികളും, വൈദികരും, സന്യസ്തരും പങ്കെടുക്കും.

കൊവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ദിവ്യബലിയിലും, യാത്രയയപ്പുസമ്മേളനത്തിലും നേരിട്ടെത്തി പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി കുര്‍ബാനയും, പൊതുസമ്മേളനവും ലൈവ് സ്ട്രീം ചെയ്യുന്നതാണ്. താഴെകൊടുത്തിരിക്കുന്ന ഥീൗഠൗയല ലിങ്ക് ഇതിനായി അന്നേദിവസം ഉപയോഗിക്കാം.

LIVE | Holy Mass | Farewell for Rev. Fr. Saji Mukkoot

https://youtu.be/tIFgdappxPk  

ആഘോഷങ്ങള്‍ ഭംഗിയാക്കുന്നതിനായി എമൃലംലഹഹ ഇീാാശേേലല ഇീീൃറശിമീേൃ ഫിലിപ് ജോണ്‍ (ബിജു), പാരീഷ് സെക്രട്ടറി ഷൈന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു..

യാത്രയയപ്പുസമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്ന ഫിലിപ് ജോണ്‍ അറിയിച്ചതാണീ വിവരങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫിലിപ് ജോണ്‍ (ബിജു) 215 327 5052
ഷൈന്‍ തോമസ് 267 469 1971

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാലാ ബിഷപ്പ് പറഞ്ഞത് ശരിയോ?  (നിങ്ങളുടെ അഭിപ്രായം എഴുതുക)

മൈക്കിൾ മാളിയേക്കലും ശോഭാ നാരായണും നായകരായി  'അലാദീൻ' ബ്രോഡ് വേയിൽ പ്രദർശനത്തിന്  

കെ. എൻ. ആനന്ദ് കുമാർ അമേരിക്കൻ മലയാളികളുമായി നാളെ സംവദിക്കുന്നു 

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

അമേരിക്കയുടെ അനാവശ്യ യുദ്ധങ്ങള്‍ (സാം നിലമ്പള്ളില്‍)

അഫ്ഗാനിൽ  സി.ഐ.എ.യുടെ രഹസ്യ ദൗത്യം (കോര ചെറിയാൻ)

ന്യൂയോർക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് സ്ഥാനാർഥി ഡോ. ദേവി നമ്പ്യാപറമ്പിലിന് ധനസമാഹാരം നടത്തുന്നു

മഞ്ച് ഓണാഘോഷം വർണ്ണശബളമായി; ഡാൻസ് മത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ നൽകി

കെ.എം. റോയിയുടെ വിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് അനുശോചിച്ചു

ബേമലയാളി സോക്കർ ടൂർണമെന്റ് ഇന്ന് ആരംഭിക്കുന്നു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

അരിസോണ-മെക്‌സിക്കോ അതിര്‍ത്തിയിലെ ദയനീയ കാഴ്ചകള്‍- (ഏബ്രഹാം തോമസ്)

പെഗസസ്: സുപ്രീം കോടതിയുടെ ഇടപെടല്‍ മോദി-ഷാ വാട്ടര്‍ ഗെയിറ്റിന്റെ രഹസ്യം തുറക്കുമോ?- (ദല്‍ഹികത്ത് : പി.വി.തോമസ്)

കേരള അസോസിയേഷന്‍ വാര്‍ഷിക പിക്‌നിക് ഒക്ടോബര്‍ 2ന്

എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ നല്‍കേണ്ടതില്ലെന്നു തീരുമാനം

സാന്‍ഹൊസെ കെസിസിഎന്‍സി സില്‍വര്‍ ജൂബിലി പതാക ഉയര്‍ത്തി

ഹാന്‍സിന് പോലും കണക്കില്ല! പിന്നെ അല്ലെ ഇത്!(അഭി: കാര്‍ട്ടൂണ്‍)

ടെക്‌സസ്സില്‍ കോവിഡ് മരണസംഖ്യ 60357 ആയി ഉയര്‍ന്നു.

Dum Spiro Spero... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ - 12 -അവസാനഭാഗം: ഷാജു ജോൺ)

Indian Overseas Congress, USA condoled the demise of Oscar Fernandes, veteran Congress leader who mentored many

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായി

ഷാജി മാവേലിയുടെ മാതാവ് ചിന്നമ്മ വര്‍ഗീസ് (87) അന്തരിച്ചു

പ്രവാസി ചാനലില്‍ മാണി സി. കാപ്പനുമായി അഭിമുഖം നാളെ (ശനിയാഴ്ച)

സാന്ത്വന സംഗീതം: സംതൃപ്തിയോടെ സിബി ഡേവിഡ്  (അനിൽ പെണ്ണുക്കര)

നരേന്ദ്രമോദിയുടെ പിറന്നാൾ ആഘോഷിക്കുന്ന കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം

സാന്ത്വന സംഗീതം 75-മത്  എപ്പിസോഡ് ആഘോഷത്തിന്  ഫോമാ നാഷണൽ കമ്മറ്റി ആശംസകൾ 

കാർട്ടൂണിസ്റ്റ് പി.വി.കൃഷ്ണന്റെ പ്രിയതമ, കുട്ടികളുടെ മേഴ്സി ടീച്ചർ: രേഖ കൃഷ്ണൻ

തിരുനൽവേലി ഹെൻറി ജോൺ നിര്യാതനായി

അഭയാർത്ഥി പ്രവാഹം: മെക്‌സിക്കോ അതിര്‍ത്തി അടയ്ക്കാന്‍ ഉത്തരവിട്ട് ടെക്‌സസ് ഗവര്‍ണ്ണര്‍

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

View More