Image

കാലിഫോർണിയയിൽ ഗവർണർ ന്യൂസോമിന് വമ്പിച്ച വിജയം 

Published on 15 September, 2021
കാലിഫോർണിയയിൽ ഗവർണർ ന്യൂസോമിന് വമ്പിച്ച വിജയം 

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെ തിരിച്ചുവിളിക്കുന്നതിനായി നടന്ന തിരഞ്ഞെടുപ്പ് പരാജയപ്പെട്ടു. മഹാഭൂരിപക്ഷത്തോടെ ന്യുസാമിന്‌ തുടരാൻ വോട്ടർമാർ അനുമതി നൽകി 

രാത്രി 11:30  വരെ (ന്യു യോർക്ക് സമയം) എണ്ണിയ വോട്ട് കണക്കനുസരിച്ച്  അഞ്ച്  ലക്ഷത്തിൽപരം  പേർ  ന്യുസോമിനെ അംഗീകരിച്ചു. (5,126,123;    67.9%)എതിരായി രണ്ടര ലക്ഷത്തോളം പേര് വോട്ട് ചെയ്തു (2,431,805; 32.2)

കൺസർവേറ്റീവ്  ടോക്ക് ഷോ അവതാരകനും  ആഫ്രിക്കൻ അമേരിക്കനുമായ അറ്റോർണി   ലാറി എൽഡർ  ആയിരുന്നു മുഖ്യ എതിരാളി . 

ഇന്നലെ വൈകിട്ട് എട്ടു മണിക്ക് സമാപിച്ച റീകോൾ ഇലെക്ഷനിൽ 8.5 മില്യൺ പേര് വോട്ട് ചെയ്തു. ഇതിനു മുൻപ് 2003-ൽ ഗവർണർ ഗ്രേ ഡേവിസിനെ തിരിച്ചു വിളിക്കുകയും പകരം ആർനോൾഡ് ഷവാർസ്നെഗര് ഗവര്ണരാകുകയും ചെയ്തത് ഇത്തവണ ആവർത്തിക്കാനായില്ല. 

ന്യുസോമിനെ  പുറത്താക്കാൻ  റിപ്പബ്ലിക്കന്മാർ ഊർജ്ജിതശ്രമം നടത്തിയപ്പോൾ  പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും  അദ്ദേഹത്തിന് വേണ്ടി  നേരിട്ട്  കളത്തിലിറങ്ങി.

ന്യൂസോമിന് പകരം ഒരു റിപ്പബ്ലിക്കൻ വന്നാൽ ഈ തിരഞ്ഞെടുപ്പിന്റെ ദേശീയ പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്ന വാദം ശക്തമായിരുന്നു 

തിരിച്ചുവിളിക്കൽ കാമ്പയിൻ  യാഥാസ്ഥിതിക അജണ്ടയാണെന്നും, ടെക്സസിലെ നിയന്ത്രിത ഗർഭച്ഛിദ്ര നിയമം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് ഹാരിസ് പ്രചാരണത്തിൽ  തുറന്നടിച്ചു.

ടെക്സാസിലും  ജോർജിയയിലും സ്ത്രീകളുടെ പ്രത്യുൽപാദന അവകാശങ്ങളെയും  വോട്ടവകാശത്തെയും കടന്നാക്രമിക്കുകയാണെന്നും , ഈ നയങ്ങളിലൂടെ   രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കണമെന്നും ഹാരിസ് ഊന്നിപ്പറഞ്ഞു. അവകാശങ്ങൾ. കാലിഫോർണിയയിൽ  വിജയിക്കാൻ കഴിഞ്ഞാൽ, റിപ്പബ്ലിക്കന്മാർ അവരുടെ നയങ്ങൾ ഇവിടെയും നടപ്പാക്കുമെന്ന ആശങ്കയും  ഹാരിസ് പങ്കുവച്ചു. 

 സ്ത്രീകൾക്കിടയിൽ ന്യൂസോമിന് കാലങ്ങളായി  ശക്തമായ പിന്തുണയുണ്ടെന്നും വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടിരുന്നു.

Join WhatsApp News
JACOB 2021-09-15 15:54:19
സൈബർ നിജൻസിനെക്കൊണ്ട് ഒരു ഓഡിറ്റ് നടത്തിയാൽ കാണാം വൻപിച്ച വിജയം. തറയുടെ ഒരു വിശദമായ ലേഖനം പ്രതീക്ഷിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക