FILM NEWS

ഒടിടി പ്‌ളാറ്റ്‌ഫോമുകളില്‍ റിലീസിനൊരുങ്ങി നല്ല വിശേഷം

Published

on
ജീവന്റെ അടിസ്ഥാനം ജലമാണന്നും അതുകൊണ്ടുതന്നെ നമ്മുടെ അമൂല്യങ്ങളായ ജലസ്രോതസ്സുകളും അതുവഴി പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ടന്നും ഉദ്‌ബോധിപ്പിക്കുന്ന ചിത്രമാണ്‌ ``നല്ല വിശേഷം''. മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി പുരസ്‌ക്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടകം കരസ്ഥമാക്കിയ ചിത്രം മലയാളത്തിലെ പ്രമുഖ ഒടിടി പ്‌ളാറ്റ്‌ഫോമുകളില്‍ ഉടന്‍ റിലീസിനൊരുങ്ങുന്നു.
ഞവരൂര്‍ക്കടവ്‌ ഗ്രാമത്തിലെ നിഷ്‌ക്കളങ്കരായ ജനങ്ങളുടെ ജീവിത പശ്ചാത്തലത്തിലൂടെയാണ്‌ ചിത്രത്തിന്റെ കഥ മുന്നോട്ടു സഞ്ചരിക്കുന്നത്‌. പ്രകൃതി സംരക്ഷണത്തിലൂടെ ഗ്രാമവാസികളുടെ ക്ഷേമം നിലനിറുത്താന്‍ പരിശ്രമിക്കുന്ന `കാശി' ആ ഗ്രാമീണര്‍ക്ക്‌ പ്രിയപ്പെട്ടവനാണ്‌. ഓര്‍ഗാനിക്‌ കൃഷിയിലൂടെ കാശി ഉത്‌പാദിപ്പിക്കുന്ന വിഭവങ്ങളുടെ ഗുണമേ� ഗ്രാമത്തിലും പുറത്തും പ്രശസ്‌തമാണ്‌.
ഏതുവിധേയനയും പണമുണ്ടാക്കണമെന്ന ഒറ്റ ലക്ഷ്യമാണ്‌ വ്യവസായിയായ ദിവാകരപ്പണിക്കര്‍ക്കുള്ളത്‌. ആ ഗ്രാമത്തിലെ ഭൂമിയും കുന്നുകളും വാങ്ങികൂട്ടുകയും അനധികൃതമായി കുന്നിടിച്ച്‌ മണ്ണ്‌ വില്‍ക്കുകയും ബാക്കി പ്രദേശത്ത്‌ ജനഹാനികരങ്ങളായ രാസവസ്‌തുക്കളുടെയും കീടനാശിനികളുടെയും സഹായത്താല്‍ കൃഷിയിറക്കുകയും ചെയ്യുന്നു. ഈ ചെയ്‌തികള്‍, ഗ്രാമവാസികളുടെ ജീവന്റെ അടിസ്ഥാനമായ നദീജലത്തിലുണ്ടാക്കുന്ന മാരക വിപത്തുകളെപ്പറ്റിയോ വിഷലിപ്‌തമായ കൃഷിവിഭവങ്ങള്‍ ഗ്രാമീണരില്‍ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചോ അയാള്‍ ഒട്ടും ചിന്തിക്കുന്നില്ല.
പണിക്കരുടെ ക്രൂരപ്രവര്‍ത്തികള്‍ വരുത്തിവെയ്‌ക്കുന്ന ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുന്ന ഗ്രാമവാസികള്‍, കാശിയുടെ നേതൃത്വത്തില്‍ പണിക്കര്‍ക്കെതിരെ പട നയിക്കുന്നു. തുടര്‍ന്ന്‌ ഉദേ്വാഗജനകങ്ങളായ മുഹൂര്‍ത്തങ്ങളിലൂടെയാണ്‌ നല്ല വിശേഷത്തിന്റെ കഥാസഞ്ചാരം.
ഇന്ദ്രന്‍സ്‌, ശ്രീജി ഗോപിനാഥന്‍, ബിജു സോപാനം, ചെമ്പില്‍ അശോകന്‍, ബാലാജി ശര്‍മ്മ, ദിനേശ്‌ പണിക്കര്‍, കാക്കമുട്ട ശശികുമാര്‍, കലാഭവന്‍ നാരായണന്‍കുട്ടി, തിരുമല രാമചന്ദ്രന്‍, ചന്ദ്രന്‍, മധു, അപര്‍ണ്ണ നായര്‍, അനീഷ, സ്റ്റെല്ല, ബേബി വര്‍ഷ, ശ്രീജ വയനാട്‌, രഞ്‌ജു നിലമ്പൂര്‍ എന്നിവരഭിനയിക്കുന്നു.
ബാനര്‍, നിര്‍മ്മാണം - പ്രവാസി ഫിലിംസ്‌, കഥ, സംവിധാനം - അജിതന്‍, ഛായാഗ്രഹണം - നൂറുദ്ദീന്‍ ബാവ, തിരക്കഥ, സംഭാഷണം - വിനോദ്‌ കെ. വിശ്വന്‍, എഡിറ്റിംഗ്‌ - സുജിത്ത്‌ സഹദേവ്‌, ചീഫ്‌ അസ്സോസിയേറ്റ്‌ ഡയറക്‌ടര്‍ - മനീഷ്‌ ഭാര്‍ഗവന്‍, കല - രാജീവ്‌, ചമയം - മഹേഷ്‌ ചേര്‍ത്തല, കോസ്റ്റ്യും - അജി മുളമുക്ക്‌, കോറിയോഗ്രാഫി - കൂള്‍ജയന്ത്‌, ഗാനരചന - ഉഷാമേനോന്‍ (മാഹി), സംഗീതം - സൂരജ്‌ നായര്‍, റെക്‌സ്‌, സൗണ്ട്‌ എഫക്‌ട്‌ - സുരേഷ്‌ സാബു, പശ്ചാത്തലസംഗീതം - വിനുതോമസ്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ശ്യാംസരസ്സ്‌, ഫിനാന്‍സ്‌ കണ്‍ട്രോളര്‍ - സതീഷ്‌, യൂണിറ്റ്‌ - ചിത്രാഞ്‌ജലി, പിആര്‍ഓ - അജയ്‌തുണ്ടത്തില്‍.
Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഷാജി കൈലാസിന്റെ 'എലോണി'ന്‌ 17ആം ദിവസം പായ്‌ക്കപ്പ്‌

'കനകം കലഹം കാമിനി' ട്രെയിലര്‍ റിലീസ്‌ ചെയ്‌തു

പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രാധേശ്യാമിന്റെ ടീസര്‍

കുറുപ്പ്' തിയേറ്ററുകളില്‍ തന്നെ;നവംബര്‍ 12ന് റിലീസ്

ഓസ്‌കര്‍ 2022;'കൂഴങ്ങള്‍' ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

കൂട്ടിക്കലിനെ ചേര്‍ത്ത്പിടിച്ചു മമ്മൂട്ടി:മെഡിക്കല്‍ സഹായങ്ങള്‍ക്ക് പിന്നാലെ അടിസ്ഥാനസഹായങ്ങളും എത്തിച്ച് പ്രിയനടന്‍

സഹസ്രാര ഇന്റര്‍നാഷണൽ  ഫിലിംഫെസ്റ്റിവൽ  മികച്ച ക്യാഷ് അവാര്‍ഡുമായി എന്‍ട്രി ക്ഷണിക്കുന്നു.

റിലീസ്‌ ചെയ്‌ത്‌ പത്തു വര്‍ഷം കഴിഞ്ഞിട്ടും `ഡാം 999' ന്‌ തമിഴ്‌നാടിന്റെ വിലക്ക്‌

അനന്യ പാണ്ഡെ ; വയസ്സ് 22 ആസ്തി 72 കോടി

എസ്എഫ്‌ഐയുടെ ജാതിയ ആക്ഷേപത്തെ വിമര്‍ശിച്ച് ഹരീഷ് പേരടി

വാണി വിശ്വനാഥ് തിരികെയെത്തുന്നു ; ബാബു രാജിന്റെ നായകയായി

കനകം, കാമിനി, കലഹം.. ചിരിപ്പൂരമൊരുക്കാന്‍ നിവിനും കൂട്ടരും റെഡി

വിവാഹ ചിത്രങ്ങളുമായി 'സ്ലംഡോഗ് മില്യണയര്‍' ഫെയിം ഫ്രീദ പിന്റോ

ജോണ്‍ അബ്രഹാം എന്റര്‍ടെയ്ന്‍മെന്റ് മലയാളത്തിലേക്ക്: 'മൈക്ക്' ചിത്രീകരണം തുടങ്ങി

ജോജു ജോര്‍ജിന് പിറന്നാള്‍ ; ആഘോഷം 'വോയ്സ് ഓഫ് സത്യനാഥന്റെ' സെറ്റില്‍

ആര്യ 3യില്‍ അല്ലുവില്ല, പകരം വിജയ് ദേവരകൊണ്ട

ജോജു ജോര്‍ജ് ചിത്രം 'മധുരം' റിലീസിനൊരുങ്ങുന്നു

ഷാരൂഖ് ഖാന്‍ തന്റെ രണ്ടാം അച്ഛനാണെന്ന് അനന്യ പാണ്ഡെ

സേതുരാമയ്യര്‍ സിബിഐ വീണ്ടും വരുന്നു ! ​​​​​​​

'ജോജി'ക്ക് വീണ്ടും രാജ്യാന്തര അംഗീകാരം

മലയാളത്തില്‍ സിനിമ നിര്‍മ്മിക്കാന്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം

മഹാലക്ഷ്മിയുടെ പിറന്നാളാഘോഷത്തിലെ ചിത്രം പങ്കുവച്ച്‌ മീനാക്ഷി

ലൈംഗിക പീഡന ആരോപണം ; ഷെര്‍ലിന്‍ ചോപ്രയ്‌ക്കെതിരെ ശില്‍പ്പ ഷെട്ടിയുടെ മാനനഷ്ട കേസ്

മരയ്ക്കാര്‍ ഒടിടി റിലിസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ; പ്രതിഷേധവുമായി തീയേറ്റര്‍ ഉടമകള്‍

'നായാട്ട്' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി ചുരുക്കപ്പട്ടികയില്‍

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ കെ എസ് ചിത്ര

മധുവിന് സ്മരണാഞ്ജലിയായി 'ആദിവാസി' അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി

അലന്‍സിയറിനെതിരായ പരാതി 'അമ്മ'യ്‌ക്കു കൈമാറിയെന്ന് ഫെഫ്ക

സിനിമകള്‍ ചെയ്യുന്നത് മസില് കാണിക്കാനല്ലെന്ന് ഉണ്ണി മുകുന്ദന്‍

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന പോസ്റ്ററുമായി ആരാധകര്‍

View More