Image

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷം: ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 19 ന്‌

(സലിം ആയിഷ : ഫോമാ പി ആര്‍ ഓ) Published on 16 September, 2021
ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷം: ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 19 ന്‌
കോവിഡിന്റെ തുടക്കത്തില്‍ ലോമമെമ്പാടും ലോക്ക്ഡൗണിലായിരിക്കെ,  അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനവും, സഹായവുമായി മലയാളി ഹെല്‍പ് ലൈന്‍  എന്ന കൂട്ടായ്മയിലൂടെ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സാന്ത്വന സംഗീതത്തിന്റെ  എഴുപത്തഞ്ചാം  എപ്പിസോഡ് . 2021 സെപ്റ്റംബര്‍ 19 ന്, ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക്  ന്യൂയോര്‍ക്ക്ക്യൂന്‍സിലെ ടൈസണ്‍ സെന്ററില്‍ (26വേ നോര്‍ത്ത് ടൈസണ്‍ അവന്യൂ, ഫ്‌ളോറല്‍ പാര്‍ക്ക്) വെച്ച് നടക്കും സംഗീത വിരുന്നില്‍ അമേരിക്കയിലെ പ്രമുഖ ഗായകര്‍ അണിനിരക്കും.

ദിലീപ് വര്‍ഗ്ഗീസ് മുഖ്യ രക്ഷാധികാരിയായി നേതൃത്വം നല്‍കുന്ന സാന്ത്വനം സംഗീത പരിപാടി സിബി ഡേവിഡ് ആണ് യന്ത്രിക്കുന്നത് ബൈജു വര്‍ഗ്ഗീസ് (NJ ),.ജെയ്ന്‍ മാത്യു കണ്ണച്ചാംപറമ്പില്‍ (MI), റോഷിന്‍ മാമ്മന്‍ (NY ), സിജി  ആനന്ദ് (NJ), ബോബി ബാല്‍ (NJ) എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍. സാജന്‍ മൂലപ്ലാക്കല്‍,സിറിയക് കുര്യന്‍, മഹേഷ് മുണ്ടയാട്, സുനില്‍ ചാക്കോ എന്നവര്‍ സിബി ഡേവിഡിനോടൊപ്പം സാങ്കേതിക സഹായം നിര്‍വഹിക്കുന്നു. ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി ബിജു തോണിക്കടവിലാണ് മേല്‍നോട്ടം നിര്‍വ്വഹിക്കുന്നത്.

ദിലീപ് വര്‍ഗ്ഗീസ്, ഡോക്ടര്‍ ജേക്കബ് തോമസ്, അനിയന്‍ ജോര്‍ജ്ജ്, വിജി അബ്രഹാം, പോള്‍ സി.മത്തായി, പി.ടി.തോമസ്, വിന്‍സന്റ് സിറിയക്, ഡോക്ടര്‍ പ്രിന്‍സ് നെച്ചിക്കാട്ട്, ഷിജു എബ്രഹാം, സാബു ലൂക്കോസ്, ഡെന്‍സില്‍ ജോര്‍ജ്ജ് എന്നിവരാണ് സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡിന്റെ പ്രായോജകര്‍.

സാന്ത്വന സംഗീതത്തിന്റെ എഴുപത്തഞ്ചാം എപ്പിസോഡില്‍ എല്ലാ നല്ല സഹ്ര്യദയരും കലാസ്വാദകരും പങ്കെടുക്കണമെന്ന്   ഫോമാ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍  എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
യൂത്ത് 2021-09-16 02:01:16
വോഡ്കയുണ്ടാകുമോ?
സാന്ത്വനം 2021-09-16 12:52:11
ഈ സാന്ത്വനം എങ്ങനെയാ വീതിച്ചു നൽകുന്നത്. അച്ചായന്മാർക്കു ഒരു സാന്ത്വനം, സ്ത്രീകൾക്ക് പ്രത്യേക സാന്ത്വനം, പിന്നെ കുട്ടികൾക്ക് അവരുടെ രീതിയിലുള്ള സാന്ത്വനം. അങ്ങനെയാണോ.
വയർ ഇളക്കം 2021-09-16 13:45:46
വയർ ഇളക്കം പിടിക്കണ്ടായെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലതു. നല്ലതായി പണിയറിയാവുന്നവരാണ്.
Me2 2021-09-16 17:18:08
ആരെ സ്വാന്തനപ്പെടുത്താനാണ് ഇത് ? കുറ്റവാളികളെയോ പീഡിതരെയോ ? അരിയുംതിന്നു ആശാരിഎം കടിച്ചു എന്നിട്ട് പട്ടിയെ സ്വാന്തനപ്പെടുത്താനുള്ള ഈ ശ്രമം അമേരിക്കൻ മലയാളികളുടെ കണ്ണിൽ പിടിയിടാനാണോ ? നിങ്ങൾ നിങ്ങളുടെ പ്രസ്ഥാനം അടച്ചുപൂട്ടിവീട്ടിൽ പോയി ഭാര്യെയെയും കുട്ടികളെയും സ്നേഹിക്കുക . വോഡ്ക്ക വീട്ടിൽ ഇരുന്ന് കുടിച്ചിട്ട് തക്കുത്തി നിൽക്കുക ആർക്കും പ്രശ്നമല്ല . മറ്റുള്ളവരുടെ സ്ത്രീകളുടെമേൽ കണ്ണ് വച്ചാൽ ആ കണ്ണു കുത്തി പറിക്കും . ആദ്യം മനുഷ്യരാകാൻ ശ്രമിക്കുക .
mathew 2021-09-18 13:03:33
തെറി വിളിക്കാത്ത കമന്റുകൾ പോസ്റ്റാൻ ഇ മലയാളിക്കെന്താ ഇത്ര വിഷമം?ഇമലയാളിയുടെ വായനക്കാരെ കൂട്ടാനാണോ അതോ കുറയ്ക്കാനാണോ നിങ്ങൾ ശ്രമിക്കുന്നത്?അതോ അവരുടെ പരസ്യ കാശ് അല്ലെങ്കിൽ ബന്ധം ഉലയുമോ എന്ന ആശങ്കയോ?
prabha 2021-09-18 13:18:53
ME 2 പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നു. നാണമില്ലേ നിങ്ങൾക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക