Image

അമേരിക്കൻ കമ്പനി ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയ കോൺഫ്രൻസ് സ്പോൺസർ: ബി&കെ എക്വിപ്‌മെന്റ്‌ പ്ലാറ്റിനം സ്പോൺസർ

അനിൽ മറ്റത്തികുന്നേൽ Published on 16 September, 2021
അമേരിക്കൻ കമ്പനി ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയ കോൺഫ്രൻസ് സ്പോൺസർ: ബി&കെ എക്വിപ്‌മെന്റ്‌ പ്ലാറ്റിനം സ്പോൺസർ
ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് നാഷണൽ മീഡിയാ കോൺഫറൻസിന്റെ പ്ലാറ്റിനം സ്പോൺസർ ആയി ചിക്കാഗോ പ്രദേശം ഉൾപ്പെടുന്ന മിഡ്‌വെസ്റ്റ് റീജിയണിലെ ഏറെ അറിയപ്പെടുന്ന ബിസിനസ് സംരംഭമായ B&K Equipment എത്തുന്നു.

ഗ്യാസ് സ്റ്റേഷൻ രംഗത്തെ സജീവ സാന്നിധ്യമാണ് B&K. ഗ്യാസ് സ്റ്റേഷനുകളിലെ പമ്പുകളുടെയും അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിലും അവയുടെ അറ്റകുറ്റപണികളുടെ കാര്യത്തിലും ഇന്ത്യൻ സമൂഹത്തിൽ അറിയപ്പെടുന്ന ഏറ്റവും വിശ്വസ്തമായ സ്ഥാപനം എന്ന നിലയിൽ മലയാളി സമൂഹവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു B&K. കോൺഫറൻസിന്റെ വിജയത്തിനായി ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുമായി സഹകരിക്കുവാൻ തയ്യാറായിരിക്കുന്ന B&K Equipment ന് നന്ദി അറിയിക്കുന്നതായി IPCNA നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.

നവംബർ 11 മുതൽ 14 വരെ ചിക്കാഗോയുടെ സബർബ്ബായ ഗ്ലെൻവ്യൂവിൽ വച്ചാണ് ഈ വർഷത്തെ മീഡിയാ കോൺഫ്രൻസ് നടത്തപ്പെടുന്നത്. കേരളത്തിൽ നിന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി മാധ്യമ പ്രവർത്തകരും വിശിഷ്ടാഥിതികളും കോൺഫ്രൻസിൽ പങ്കെടുക്കും. ഹൃദ്യവും അർത്ഥസമ്പുഷ്ടവുമായ പരിപാടികളാണ് മീഡിയാ കോൺഫ്രൻസിനോടനുബവന്ധിച്ച് വിഭാവനം ചെയ്തിരിക്കുന്നത്.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ്, പ്രസിഡന്റ് ഇലക്റ്റ് സുനിൽ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്ജ്, ജോ. ട്രഷറർ ഷീജോ പൗലോസ്, ഓഡിറ്റർ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവർ അടങ്ങിയ  എക്സിക്യൂട്ടീവ് കമ്മറ്റിയും അഡ്വൈസറ കോൺഫറൻസിന് നേതൃത്വം നൽകുന്നത്. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക