Image

താലിബാൻ ഭരണത്തിൽ അഫ്ഗാനില്‍ അല്‍-ഖ്വയ്ദ പിടിമുറുക്കുന്നുവെന്ന് യു എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍

Published on 16 September, 2021
താലിബാൻ ഭരണത്തിൽ  അഫ്ഗാനില്‍   അല്‍-ഖ്വയ്ദ പിടിമുറുക്കുന്നുവെന്ന്  യു എസ്  രഹസ്യാന്വേഷണ ഏജന്‍സികള്‍
താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനില്‍ ഭീകര സംഘടന -അല്‍-ഖ്വയ്ദ   പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. അമേരിക്കയിലെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്ത് വിട്ടത്. 

അഫ്ഗാനില്‍ അല്‍-ഖ്വയ്ദ തിരിച്ച്‌ വരുന്നതിന്റെ സൂചനകള്‍ ലഭിച്ചുവെന്ന് സി.ഐ.എ ഡെപ്യൂട്ടി ഡയറക്ടര്‍ ഡേവിഡ് കോഹന്‍ പറഞ്ഞു. നിലവിലെ സ്ഥിതിഗതികള്‍ അമേരിക്കയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സസൂക്ഷ്മം നിരീക്ഷിച്ച്‌ വരികയാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷിത ഇടങ്ങളിലാണ് ഇവര്‍ വീണ്ടും സംഘടിച്ച്‌ തുടങ്ങിയിരിക്കുന്നത്.

വരുന്ന ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തന്നെ അല്‍-ഖ്വയ്ദ പഴയത് പോലെ ശക്തിപ്രാപിക്കുമെന്നും സുരക്ഷ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. അഫ്ഗാനില്‍ 2001ല്‍ അമേരിക്ക ആധിപത്യം സ്ഥാപിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അല്‍-ഖ്വയ്ദയുടെ സാന്നിദ്ധ്യമായിരുന്നു. അമേരിക്കന്‍ സൈനികര്‍ നടത്തിയ ആക്രമണത്തില്‍ അല്‍-ഖ്വയ്ദ എന്ന ഭീകര സംഘടനയുടെ ശക്തി ക്ഷയിക്കുകയും ചെയ്തിരുന്നു. താലിബാന്‍ അധികാരത്തിലെത്തിയതോടെയാണ് അല്‍-ഖ്വയ്ദ    പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക