Image

മദ്യം വാങ്ങാനെത്തുന്നവരെ സമൂഹത്തിന് മുന്നില്‍ കാഴ്ചവസ്തുക്കളാക്കരുതെന്ന് ഹൈക്കോടതി

Published on 16 September, 2021
മദ്യം വാങ്ങാനെത്തുന്നവരെ സമൂഹത്തിന് മുന്നില്‍ കാഴ്ചവസ്തുക്കളാക്കരുതെന്ന്  ഹൈക്കോടതി

ബെവ്കോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും മദ്യം വാങ്ങാനെത്തുന്നവരെ പൊതു സമൂഹത്തിന് മുന്‍പില്‍ കാഴ്ച വസ്തുക്കളാക്കരുതെന്നും കോടതി നിര്‍ദേശം.

ബെവ്‌ക്കോ ഔട്ട് ലെറ്റുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തരുതെന്ന്  നിര്‍ദേശിച്ച കോടതി  ഇക്കാര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം എക്‌സൈസ് കമ്മീഷ്ണറുടേതാണെന്നും വീഴ്ചയുണ്ടായാല്‍ എക്‌സൈസ് കമ്മീഷ്ണറായിരിക്കും മറുപടി പറയേണ്ടതെന്നും  ചൂണ്ടിക്കാട്ടി.

 സൗകര്യങ്ങളൊരുക്കുമ്ബോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതെ ശ്രദ്ധിക്കണമെന്നും  കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ 96 മദ്യശാലകളില്‍ 32 എണ്ണം മാറ്റിസ്ഥാപിക്കുമെന്നും ബാക്കിയുള്ളവയില്‍ സൗകര്യം മെച്ചപ്പടെുത്തുമെന്നും ബെവ് കോ ഹൈക്കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക