Image

കൗതുകമുണര്‍ത്തി 'ഗഗനചാരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Published on 16 September, 2021
കൗതുകമുണര്‍ത്തി  'ഗഗനചാരി'യുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവര്‍ ഒന്നിക്കുന്ന സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രം ഗഗനചാരിയുടെ കൗതുകമുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. അജിത്ത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ഗഗനചാരി വ്യത്യസ്തമായ 'മോക്കുമെന്ററി (mockumentary)' ശൈലിയിലാണ് ഒരുങ്ങുന്നത്.




സാജന്‍ ബേക്കറിക്ക് ശേഷം അരുണ്‍ ചന്ദുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവ സായിയും, അരുണ്‍ ചന്ദുവും തിരക്കഥയും സംഭാഷണവും ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുര്‍ജിത്ത് എസ് പൈ ആണ്. പ്രശാന്ത്‌ പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക