Image

ദൃശ്യം വീണ്ടും റീമേയ്ക്കിന്; ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം

Published on 16 September, 2021
 ദൃശ്യം വീണ്ടും റീമേയ്ക്കിന്; ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാളചിത്രം


മോഹല്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ദൃശ്യത്തിന് വീണ്ടും റീമേയ്ക്ക് ഒരുങ്ങുന്നു. ഇന്തോനേഷ്യന്‍ ഭാഷയിലാണ് പുതിയ റീമേക്ക് വരുന്നത്. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് നേരത്തെ റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രം പുറത്തിറങ്ങി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ റീമേയ്ക്ക് ഒരുങ്ങുന്നത്.  ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് ആദ്യമായി റീമേക്ക് ചെയ്യപ്പെടുന്ന മലയാളചിത്രമാവും ഇതോടെ ദൃശ്യം.


പാപനാശം എന്ന പേരില്‍ തമിഴിലും ദൃശ്യ എന്ന പേരില്‍ കന്നഡയിലും ദൃശ്യം എന്ന പേരില്‍ തെലുങ്കിലും ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ധര്‍മ്മയുദ്ധയ എന്നായിരുന്നു സിംഹള റീമേയ്ക്കിന്റെ പേര്. ഷീപ്പ് വിത്തൗട്ട് എ ഷെപേര്‍ഡ് എന്ന പേരിലാണ് ചൈനീസ് ഭാഷയില്‍ ചിത്രം പുറത്തിറങ്ങിയത്. 

ചിത്രത്തിന്റെ ജനപ്രീതി ഉയര്‍ത്തിക്കൊണ്ടാണ് 2021 ഫെബ്രുവരിയില്‍ ദൃശ്യത്തിന്റെ രണ്ടാം ഭാ?ഗം ദൃശ്യം 2 പുറത്തിറങ്ങിയത്. ഓടിടി റിലീസായി എത്തിയ ചിത്രവും വന്‍ വിജയമായി മാറി. ഇതേത്തുടര്‍ന്ന് രണ്ടാം ഭാഗത്തിനും തമിഴിലും തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും റീമേയ്ക്കുകള്‍ ഒരുങ്ങുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തിന്റെ രണ്ട് ഭാ?ഗങ്ങളിലും മോഹന്‍ലാലിനെ കൂടാതെ മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശാ ശരത് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. 

ആന്റണി പെരുമ്പാവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


ഇന്‍ഡോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി 'ദൃശ്യം' മാറിയ വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു. ജക്കാര്‍ത്തയിലെ 'PT Falcon' കമ്പനിയാണ് ചിത്രം ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്നത്. ഇതിനോടകം 4 ഇന്ത്യന്‍ ഭാഷകളിലും 2 വിദേശ ഭാഷകളിലും 'ദൃശ്യം' റീമേക്ക് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്ത ആദ്യ മലയാള ചിത്രവും 'ദൃശ്യ'മാണ്. മോഹന്‍ലാല്‍ സര്‍ അഭിനയിച്ച് പ്രിയ സുഹൃത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത, 'ദൃശ്യം' ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ചു മുന്നേറുമ്പോള്‍, ഈ ചിത്രം നിര്‍മ്മിക്കാനായതിന്റെ സന്തോഷവും അഭിമാനവും നിങ്ങള്‍ ഓരോരുത്തരുമായും ഈ നിമിഷത്തില്‍ പങ്കു വെക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക