Image

അഫ്ഗാനില്‍ സ്ത്രീകളുടെ ജീവിതം അതിദുരിതം ; വനിതാ മന്ത്രാലയത്തില്‍ പോലും പ്രവേശനമില്ല

ജോബിന്‍സ് Published on 17 September, 2021
അഫ്ഗാനില്‍ സ്ത്രീകളുടെ ജീവിതം അതിദുരിതം ; വനിതാ മന്ത്രാലയത്തില്‍ പോലും പ്രവേശനമില്ല
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ അധികാരമേറ്റതോടെ മൃഗതുല്ല്യമായ ജീവിതമാണ് ഇവിടുത്തെ സ്ത്രീകള്‍ അനുഭവിക്കുന്നതെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. സ്ത്രീകള്‍ക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കുമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പറഞ്ഞ താലിബാന്‍ ഇപ്പോള്‍ സ്ത്രീകളെ അടിമകളായാണ് കാണുന്നതെന്നാണ് വിവരങ്ങള്‍. 

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വച്ചു സ്ഥാപിക്കപ്പെട്ട വനിതാ മന്ത്രാലയത്തില്‍ പോലും സ്ത്രീകള്‍ക്കു പ്രവേശനമില്ലെന്ന വിരോധാഭാസമാണ് താലിബാനില്‍ നടക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്നാണ് അഗോള തലത്തില്‍ ഉയരുന്ന ആവശ്യം.

പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ഒന്നിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും പുരുഷന്‍മാര്‍ സ്ത്രീകളെ പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം താലിബാന്‍ നേതാക്കള്‍ പറഞ്ഞിരുന്നു. അഫ്ഗാനില്‍ സ്ത്രീകളുനുഭവിക്കുന്ന ദുരിതത്തിന്റേയും നേരിടുന്ന വിവിചേനത്തിന്റെയും വളരെ ചെറിയൊരു പങ്ക് മാത്രമാണ് പുറത്തു വരുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക