Image

റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ ശക്തിപ്രകടനമാകണം സെപ്റ്റംബര്‍ 18ലെ റാലിയെന്ന് ട്രമ്പ്

പി.പി.ചെറിയാന്‍ Published on 17 September, 2021
റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ ശക്തിപ്രകടനമാകണം സെപ്റ്റംബര്‍ 18ലെ റാലിയെന്ന് ട്രമ്പ്
വാഷിംഗ്ടണ്‍ ഡി.സി.: ജനുവരി 6ന് കാപ്പിറ്റോളില്‍ നടന്ന ട്രമ്പ് റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ രാഷ്ട്രീയ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നാപോരിപ്ചച് സെപ്റ്റംബര്‍ 18 ശനിയാഴ്ച കാപ്പിറ്റോളില്‍ സംഘടിപ്പിക്കുന്ന റാലി റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ ശക്തിപ്രകടനമായിരിക്കണമെന്ന് സെപ്റ്റംബര്‍ 16 വ്യാഴാഴ്ച ട്രമ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജസ്റ്റിസ് ഫോര്‍ ജോ.6 എന്നാണ് റാലി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. 

ജനുവരി ആറിന് നടന്ന റാലിയില്‍ പങ്കെടുത്ത 600 ല്‍ പരം ആളുകളെ രാഷ്ട്രീയ തടവകുരെ പോലെയാണ് വിചാരണ ചെയ്യുന്നതെന്ന് ട്രമ്പ് കുറ്റപ്പെടുത്തി. അവര്‍ക്ക് നീതി ലഭിക്കണമെന്നും ട്രമ്പ് ആവശ്യപ്പെട്ടു.

തന്നില്‍ നിന്നും തിരഞ്ഞെടുപ്പു വിജയം തട്ടിയെടുത്തുവെന്ന് ആരോപണം ആവര്‍ത്തിച്ചു ട്രമ്പ്, തന്നെ അനുകൂലിച്ച് വാഷിംഗ്ടണ്‍ ഡി.സി.യില്‍ പ്രകടനം നടത്തിയവരെ അഭിനന്ദിക്കുകയും അവരോട് ബൈഡന്‍ ഭരണകൂടം അനുവര്‍ത്തിക്കുന്ന പ്രതികാര നടപടികളെ അപലപിക്കുകയും ചെയ്തു. ഞങ്ങള്‍ നിങ്ങളോടൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന് കേസ്സില്‍ വിചാരണ നേരിടുന്നവര്‍ക്ക് ട്രമ്പ് ഉറപ്പു നല്‍കി.

ശനിയാഴ്ച നടക്കുന്ന റാലി നിയമപാലര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി 6ന് നടന്ന റാലിയില്‍ പങ്കെടുത്ത ആഷ്‌ലി ബബിറ്റിനെ വെടിവെച്ചുകൊലപ്പെടുത്തിയ പോലീസ് ഓഫീസറെ ഒരു ഘാതകനെന്നും, ആഷ്‌ലി ബബിറ്റിനെ രക്തസാക്ഷിയെന്നുമാണ് ട്രമ്പ് വിശേഷിപ്പിച്ചത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ചു നൂറുകണക്കിനാളുകള്‍ സെപ്റ്റംബര്‍ 18 ലെ റാലിയില്‍ പങ്കെടുക്കുമെന്നാണ് ചൂണ്ടികാണിക്കുന്നത്.

Join WhatsApp News
BOBBY VARGHESE 2021-09-17 18:48:25
ശക്തി പ്രകടനം കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇലക്ഷൻ സ്റ്റീൽ ചെയ്യുന്നതുകൊണ്ട്, കള്ളവോട്ട് ചെയ്യുന്നത് കൊണ്ടും എത്ര ആളുകൂടിയതുകൊണ്ടും ഒന്നും നടക്കത്തില്ല. ഒരു പ്രതീക്ഷ സ്റ്റേറ്റ് ലെജിസ്ലേറ്റീവിനു ജനങ്ങളുടെ വോട്ടു തോട്ടിലോട്ടു എറിയാൻ പറ്റും എന്നതാണ്.
Thomas Abraham 2021-09-17 21:51:25
വെറും ഭ്രാന്തമായ ചിന്താമാത്രം എന്ന് കണക്കാക്കിയാൽ മതി ഇതിനെ.
Jacob 2021-09-18 20:07:12
മീഡിയക്കാരുടെ ശക്തി പ്രകടനം ആയിരുന്നു. ഇങ്ങനത്തെ ശക്തിയാണെങ്കിൽ 2024 പ്രെസിഡന്റായി മത്സരിച്ചാൽ പുഷ്പംപോലെ ജയിക്കും. കള്ളനാണയങ്ങളെ ജങ്ങൾക്കു തിരിച്ചറിഞ്ഞു.
CID Moosa 2021-09-19 00:19:59
ഓരോദിവസവും ട്രമ്പിന്റെ ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുകയാണ് . പതിനായിരങ്ങളെ പ്രതീക്ഷിച്ചടത്ത് ഇരുനൂറു പേരും 20000 പട്ടാളവും ഉണ്ടായിരുന്നു . ജോൺ ബോൾട്ടൻ ട്രമ്പിന്റ സീനിയർ അഡ്വൈസർ പറയുന്നത് ട്രമ്പ് വലിയ കാലതാമസം ഇല്ലാതെ മാറലാഗോയും സിമ്മിങ് പൂളുമായി ഒതുങ്ങും അതോടെ ന്യുയോർക്ക് dA കേസിലും കുടുക്കും. യേശുവിനെ പിടിച്ചപ്പോൾ ശിഷ്യന്മാർ ചിതറിയതുപോലെ ചെറിയാനും ജോണും, സാമും , ബോബിയും , ബിനോയിയും എല്ലാം ട്രംപിനെ ഫ്രോഡ് , വെട്ടിപ്പ് , തട്ടിപ്പ് എന്നതിന് അറസ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ ചിതറും. അപ്പോൾ ട്രംപ് അവരെ സഹദപോത്തോടെ നോക്കി ഞാൻ തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നിട്ടും നിങ്ങൾ ഇന്ന് കോഴി മൂന്നു കൂവുന്നതിനു മുന്പ് ഡെമോക്രാറ്റാകും എന്ന് പറഞ്ഞു . പിന്നെ നമ്മൾ അവരെ ബൈഡന്റെ ക്യാമ്പിൽ കാണും . അവർ തലയിൽ മുണ്ടിട്ട് തീ കായുമ്പോൾ , പലരും പറയും ഇവർ ട്രംപിന്റെ കൂടെ ഉണ്ടായിരുന്നവർ എന്ന് .അപ്പോൾ അവർ, കോഴി കൂവാൻ വാ തുറക്കുന്നതിന് മുൻപ് , ആറും എട്ടും പ്രാവശ്യം ട്രംപിനെ തള്ളി പറയും . പിന്നെ കുറെ നാൾ കഴിയുമ്പോൾ , ഇവർ പറയും ട്രംപിനെ ജയിലറകളിൽ ഒതുക്കാൻ പറ്റില്ല , അവൻ ലാസർ കല്ലറ തുറന്ന് വന്നതുപോലെ പുറത്തു വരുമെന്ന് . പിന്നെ കുറെ നാൾ കഴിയുമ്പോൾ പറയും , അവനെ ന്യുയോർക്കിൽ കണ്ടു , മാറാലഗോയിൽ കണ്ടു എന്നൊക്കെ . കൂടാതെ അവൻ അവരോട് അവരെ വീണ്ടും ചേർത്ത് അമേരിക്ക ഭരിക്കാൻ 2024 ൽ വീണ്ടും വരുമെന്ന് . ഇത് സി ഐ ഡി മൂസയുടെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം.
J Mathew 2021-09-19 15:55:28
എന്തായാലും ഒരു ഗുണം ഉണ്ടായി കുറച്ചു ഇമലയാളീ തറ എഴുത്തുകാർ ഈ റാലിയെ കുറിച്ച് വിശദമായി കുറച്ചു ഉ..യ മീഡിയയിൽ നിന്നും കിട്ടുന്ന ചവർ എഴുതി വച്ചിരിക്കുകയായിരുന്നു അത് ഇനിയും ഗാർബേജിൽ ഇടാം. ഇനിയും ഒരു പ്രീതിക്ഷ സെപ്റ്റംബർ 24 ലെ അരിസോണ നിജാസിന്റെ ഓഡിറ്റ് റിപ്പോർട്ട് ആണ് അതിനെക്കുറിച്ചു എഴുതി തുടങ്ങിക്കോ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക