അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട കെ. ശിവദാസന്‍ നായരെ സസ്പെന്ഷന് പിന്‍വലിച്ച് കോണ്‍ഗ്രസ് തിരിച്ചെടുത്തു. പാര്‍ട്ടി നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് ശിവദാസന്‍ നായര്‍ നല്കിയ മറുപടി തൃപ്തികരമായതിനാലും ഖേദം പ്രകടിപ്പിച്ചതിനാലുമാണ് അച്ചടക്ക നടപടി പിന്‍വലിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു.
മുന്നോട്ടുള്ള പ്രയാണത്തില്‍ പാര്‍ട്ടിക്ക് കരുത്തും ശക്തിയും പകരാന്‍ ശിവദാസന്‍ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരന് പറഞ്ഞു. തിരിച്ചെടുത്തതില്‍ സന്തോഷമുണ്ടെന്നും ഇനിയും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുമെന്നും ശിവദാസന്‍ നായര്‍ പ്രതികരിച്ചു.
സംസ്ഥാനത്തെ ഡിസിസി പ്രസിഡന്റ്മാരുടെ പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ ഒരു മലയാളം ചാനല്‍ ചര്‍ച്ചയില്‍ പാര്‍ട്ടി നേതൃത്വത്തിനെ വിമര്‍ശിച്ചതിനായിരുന്നു കെ. ശിവദാസന്മായരേയും കെ.പി. അനില്‍കുമാറിനേയും കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത്.
പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വേറെയും നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സിപിഎം പാളയത്തിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അച്ചടക്കനടപടി പിന്‍വലിച്ചതെന്നാണ് വിവരം.