Image

ആയുരാരോഗ്യസൗഖ്യം നേരുന്നു' 71ാം പിറന്നാളില്‍ പ്രധാനമന്ത്രിക്ക് ആശംസകളുമായി മുഖ്യമന്ത്രി

Published on 17 September, 2021
ആയുരാരോഗ്യസൗഖ്യം നേരുന്നു' 71ാം പിറന്നാളില്‍ പ്രധാനമന്ത്രിക്ക് ആശംസകളുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിന ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആയുരാരോഗ്യസൗഖ്യം നേരുന്നുവെന്ന് മുഖ്യമന്ത്രി പ്രധാനമമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. 


പ്രധാനമന്ത്രി നരേന്ദ്രമോദിയുട എഴുപത്തിയൊന്നാം ജന്മദിനത്തില്‍ നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രമുഖര്‍ ആശംസകളറിയിച്ചിട്ടുണ്ട്. ജന്മദിനാഘോഷവുമായി ബന്ധ
പ്പെട്ട് രാജ്യവ്യാപക പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്.  വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ ചിരാതുകള്‍ തെളിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചത്. ഇതുകൂടാതെ 14 കോടി സൗജന്യ റേഷന്‍ കിറ്റും വിതരണം ചെയ്തു. 
രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍, റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങി വിവിധ പരിപാടികളിലൂടെയാണ് നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനം ആഘോഷിക്കുന്നത്. 'സേവ് ഔര്‍ സമര്‍പ്പണ്‍ അഭിയാന്‍' എന്ന് പേരിട്ടിരിക്കുന്ന 20 ദിവസം നീളുന്ന ക്യാംപയിനും സംഘടിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക