Image

പാലാ ബിഷപ്പിന്റെ പരാമര്‍ശം ഗൗരവമുള്ളതാണെന്നു തോന്നുന്നില്ല- ബിജെപി നേതാവ് സി.കെ പത്മനാഭന്‍

Published on 17 September, 2021
 പാലാ ബിഷപ്പിന്റെ പരാമര്‍ശം ഗൗരവമുള്ളതാണെന്നു തോന്നുന്നില്ല- ബിജെപി നേതാവ്  സി.കെ പത്മനാഭന്‍
 


തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭന്‍. പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ വലിയ ഗൗരവമുണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു പത്മനാഭന്റെ പ്രതികരണം. 


പള്ളിയില്‍ നടത്തുന്ന പ്രസംഗത്തില്‍, അതിലൊരു ജിഹാദ് എന്ന് കൂട്ടി അങ്ങ് പറഞ്ഞു എന്നല്ലാതെ അതില്‍പ്പരം അതിനെന്തെങ്കിലും ഗൗരവമുണ്ടെന്ന് തോന്നുന്നില്ലെന്ന് പത്മനാഭന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ തലയില്‍ചാര്‍ത്തി, അതാണ് കാരണം എന്നു പറയുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദിന് ഇരയാക്കുന്നെന്നായിരുന്നു പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരമാര്‍ശം. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക