Image

തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയത് സിപിഎം; കുമ്മനം രാജശേഖരന്‍

Published on 17 September, 2021
 തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയത് സിപിഎം; കുമ്മനം രാജശേഖരന്‍



തിരുവനന്തപുരം: തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയത് സിപിഎമ്മാണെന്ന് കുമ്മനം രാജശേഖരന്‍. ജനവികാരം മനസിലാക്കിയുള്ള നിലപാടാണ് സിപിഎം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അത് വോട്ട് തട്ടാനുള്ള ശ്രമമാണെന്നും ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിനെ വിളിച്ച് സംസാരിക്കാന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന വിമര്‍ശനവും കുമ്മനം ഉന്നയിച്ചു.

സിപിഎമ്മിന്റെ വര്‍ഗീയ വിശകലനം ആത്മാര്‍ത്ഥതയില്ലെന്ന് കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തിയപ്പോള്‍, കേരളം ദേശവിരുദ്ധ ശക്തികളുടെ താവളമാകുന്നുവെന്ന് ആദ്യം പറഞ്ഞത് ബിജെപിയാണെന്ന് എപി അബ്ദുള്ളക്കുട്ടിയും പറഞ്ഞു. ബിജെപി നിലപാടിനെ അന്ന് ഇടതുപക്ഷം കൊഞ്ഞനംകുത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഈ വിഷയം പോസിറ്റീവായി ചര്‍ച്ച ചെയ്യുന്നതിന് പകരം മോശം നിലപാടാണ് പലരും സ്വീകരിക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചു. 10 വര്‍ഷം കൊണ്ട് കേരളം ഇസ്ലാമിക രാജ്യമാക്കുമെന്ന് പറഞ്ഞപ്പോള്‍ ആരും മിണ്ടാഞ്ഞതെന്തേ? തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ മുസ്ലിംങ്ങള്‍ക്കെതിരാക്കി മാറ്റുന്നത് മുസ്ലിം സമുദായത്തിന് തന്നെ എതിരാണെന്നും അദ്ദേഹം പറഞ്ഞു.
            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക