FILM NEWS

ഷാറൂഖ് ഖാനെ ബഹിഷ്‌കരിക്കാന്‍ ബിജെപി നേതാവിന്റെ ആഹ്വാനം

Published

on
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാനെ ബഹിഷ്?കരിക്കാനുള്ള ബിജെപി നേതാവിന്റെ ആഹ്വാനം ബഹിഷ്‌ക്കരിച്ച് ആരാധകര്‍. ബോയ്‌ക്കോട്ട് ഷാരൂഖ് ഖാന്‍ എന്ന ഹരിയാന ബിജെപി നേതാവിന്റെ ആഹ്വാനത്തെ പ്രതിരോധിച്ച് ഷാരൂഖിന്റെ ആരാധകര്‍ രംഗത്ത് വന്നതോടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി പുതിയ ഹാഷ്ടാഗ് യുദ്ധം ആരംഭിച്ചു. 

ഹരിയാന ബി.ജെ.പിയുടെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപാര്‍ട്‌മെന്റിന്റെ ചുമതല വഹിക്കുന്ന അരുണ്‍ യാദവാണ് ഷാറൂഖിനെ ബഹിഷ്‌കരിക്കുക എന്ന ഹാഷ്ടാഗ് പ്രചിരിപ്പിച്ചത്. ഷാറൂഖ്? ഖാന്‍ പാകിസ്താനൊപ്പമാണെന്ന് ആരോപിച്ച അരുണ്‍ യാദവ്?  താരം പാക്കിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കുന്നതോ ഇന്ത്യയിലെ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നതോ ആയ ചിത്രങ്ങളും വാര്‍ത്തകളും പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റുകള്‍. ആമിര്‍ ഖാനെയും സല്‍മാന്‍ ഖാനെയും ബഹിഷ്‌കരിക്കണമെന്നും ട്വീറ്റ് ചെയ്തു.

തുടര്‍ന്ന് ബഹിഷ്‌കരണത്തെ അനുകൂലിച്ച്  30000ലേറെ ട്വീറ്റുകളാണ് ?പ്രത്യക്ഷപ്പെട്ടത്. ഉടന്‍ തന്നെ 'ഞങ്ങള്‍ ഷാറൂഖിനെ സ്‌നേഹിക്കുന്നു' എന്ന ഹാഷ്ടാഗുമായി ആരാധകരും രംഗത്ത് വന്നിരുന്നു. മണിക്കൂറുകള്‍ക്കകം ആ ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാവുകയും ചെയ്തു. ഷാരൂഖിനെ ആക്ഷേപിച്ചും വര്‍ഗ്ഗീയമായ പരാമര്‍ശം നടത്തിയും എതിരാളികള്‍ കമന്റുകള്‍ ഇട്ടപ്പോള്‍ വീ ലവ് ഷാരൂഖ ഹാഷ്ടാഗില്‍ താരത്തിന്റെ മാനുഷീക മൂല്യവും നന്മയുമായിരുന്നു ആരാധകര്‍ ഉയര്‍ത്തിക്കാട്ടിയത്. 

ഷാറൂഖിന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം തല ഉയര്‍ത്തിയിരിക്കുന്നത്.  അടുത്ത മാസം റിലീസിനൊരുങ്ങുന്ന പത്താന്‍ സിനിമയെ വെച്ചായിരുന്നു  വിദ്വേഷ പരാമര്‍ശങ്ങളുമായി നടനെ ആക്രമിക്കാനുള്ള നീക്കം ഉണ്ടായത്. 'എന്തിനാണ് ഇന്ത്യയിലെ പടത്തിന് പത്താന്‍ എന്ന്? പേരിടുന്നത് ഷാറൂഖ് വേണമെങ്കില്‍ അഫ്ഗാനിസ്താനില്‍ പോയി സിനിമ എടുത്തോട്ടെ' എന്നായിരുന്നു ഒരു ട്വീറ്റിലെ പരാമര്‍ശം.

അതേസമയം സംഭവം കേറി കത്തിയതോടെ ഷാറൂഖിനെ ബഹിഷ്‌കരിക്കാനുള്ള ഹാഷ്ടാഗില്‍ താന്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളൊക്കെ ഉച്ചയോടെ അരുണ്‍ യാദവ് സ്വന്തം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും മറ്റുള്ളവരുടെ വിദ്വേഷ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ കെ എസ് ചിത്ര

മധുവിന് സ്മരണാഞ്ജലിയായി 'ആദിവാസി' അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി

അലന്‍സിയറിനെതിരായ പരാതി 'അമ്മ'യ്‌ക്കു കൈമാറിയെന്ന് ഫെഫ്ക

സിനിമകള്‍ ചെയ്യുന്നത് മസില് കാണിക്കാനല്ലെന്ന് ഉണ്ണി മുകുന്ദന്‍

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന പോസ്റ്ററുമായി ആരാധകര്‍

മുഴുവന്‍ തിയറ്ററുകളും 25 ന് തുറക്കും

തിയേറ്റര്‍ തുറക്കുമ്ബോള്‍ മോഹന്‍ലാലിന്റെ മരയ്ക്കാറും ആറാട്ടും റിലീസിന്

വിവാദങ്ങളില്‍ മുക്തയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് റിങ്കു ടോമി

അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തിന്റെ കാരണം വ്യക്തമാക്കി സുഹാസിനി

ഗാഡ്ഗില്‍ ചര്‍ച്ച ; അതിരൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി

ദുരൂഹത നിറച്ച്‌ നിണം മോഷന്‍ പോസ്റ്റര്‍ പുറത്ത്‌

ഹൃദയം തൊടുന്ന അനുഭവവുമായി ഹ്രസ്വചിത്രം 'ഡിയർ ദിയ'

'ഈ അവാര്‍ഡ് എന്റേതല്ല; ഒന്നും ഒറ്റയ്ക്ക് നേടാന്‍ കഴിയില്ലന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ് താനെന്ന് ജയസൂര്യ‍

മമ്മൂട്ടി വീണ്ടും തെലുങ്കില്‍

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച്‌ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മി

ബിഗ് ബജറ്റ് തെലുങ്ക് ചിത്രം ; ഷൂട്ടിംഗിനായി മമ്മൂട്ടി യൂറോപ്പിലേയ്ക്ക്

ആര്യന്‍ ഖാനെ പിന്തുണച്ച് നടി പൂജാ ബേദി

അപ്പാനി ശരത് നായകനായ 'മിഷന്‍-സി' 29ന് തിയറ്ററുകളില്‍

ഉമാ മഹേശ്വരി അന്തരിച്ചു

എന്തുകൊണ്ട് അഭിമുഖങ്ങളോട് അകലം പാലിക്കുന്നുവെന്ന് വ്യക്തമാക്കി നയന്‍താര

അവാര്‍ഡ് സച്ചിക്ക് സമര്‍പ്പിച്ച്‌ നഞ്ചിയമ്മ

ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തത് ജൂറി ഏകകണ്ഠമായി: സുഹാസിനി

ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

കയറ്റത്തിന് രണ്ട് അവാർഡ്

ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

'പുഴു' ; ചിത്രീകരണം പൂര്‍ത്തിയായി

നടന്‍ അലന്‍സിയ‌ര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ വേണു

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന്‍ ജയസൂര്യ, മികച്ച നടി അന്ന ബെന്‍

സണ്ണി വെയ്ന്‍ നായകനാകുന്ന 'അപ്പന്‍' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം 'പുഴു ' വിന്റെ ചിത്രീകരണം പൂര്‍ത്തിയായി

View More