FILM NEWS

കള്ളം പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്? പൊട്ടിത്തെറിച്ച് രമേശ് വലിയശാലയുടെ മകള്‍

Published

on


നടന്‍ രമേശ് വലിയശാലയുടെ വേര്‍പാടിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ തുറന്നടിച്ച് മകള്‍ എംഎസ് ശ്രുതി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ശ്രുതിയുടെ കുറിപ്പ്. 

കുറിപ്പിന്‍െ്റ പൂര്‍ണരൂപം:

എന്റെ പേര് ശ്രുതി എം.എസ്. ഞാന്‍ വലിയശാല രമേശിന്റെ മകളാണ്. അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങള്‍ വളരെ സന്തോഷത്തോടെ പോയപ്പോള്‍ എടുത്ത വിവാഹ പാര്‍ട്ടിയുടെ ചിത്രമാണ് ഞാന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കള്‍ പറയുന്നത് അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടില്‍ ഇല്ലായിരുന്ന ഞങ്ങള്‍ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമണ്‍ സെന്‍സ് ഉള്ള ആളുകള്‍ ആണേല്‍ ചിന്തിക്കൂ...ദയവായി.

അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കള്‍ ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കള്‍ ഓരോ വ്യാജവാര്‍ത്ത ഇറക്കുകയാണ്. ഇവര്‍ ആരും അച്ഛന്റെ ബന്ധുക്കള്‍ അല്ല, അച്ഛന്റെ ബന്ധുക്കള്‍ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവര്‍ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും ഗോകുല്‍ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാര്‍ത്ത ഉണ്ടാക്കുന്നതെന്ന്.

നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്‌ക്കോളൂ. മൃതശരീരം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസ്. എന്തേലും ഉണ്ടേല്‍ എന്നോടാണ് ചോദിക്കാനുള്ളത്. ഞാനാണ് ആദ്യം കണ്ടത്. ഒന്നും അറിയാന്‍ താല്‍പര്യമില്ലാത്ത ആളുകള്‍ ചോദിക്കില്ല. അവര്‍ക്ക് ഇപ്പോള്‍ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താല്‍പര്യം. എനിക്ക് പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. ഞങ്ങള്‍ ഒരു റൂമില്‍ ആണ്. പുറംലോകം കണ്ടിട്ട് കുറച്ച് നാളായി. ഞങ്ങള്‍ക്ക് നീതിവേണം. വ്യാജവാര്‍ത്ത ഉണ്ടാക്കുന്നത് നിര്‍ത്തൂ, കള്ളങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കിട്ടുന്നത്. നിങ്ങള്‍ക്കും ഭാര്യയും മക്കളും ഉള്ളതല്ലേ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച്‌ കെ എസ് ചിത്ര

മധുവിന് സ്മരണാഞ്ജലിയായി 'ആദിവാസി' അട്ടപ്പാടിയില്‍ ചിത്രീകരണം തുടങ്ങി

അലന്‍സിയറിനെതിരായ പരാതി 'അമ്മ'യ്‌ക്കു കൈമാറിയെന്ന് ഫെഫ്ക

സിനിമകള്‍ ചെയ്യുന്നത് മസില് കാണിക്കാനല്ലെന്ന് ഉണ്ണി മുകുന്ദന്‍

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന പോസ്റ്ററുമായി ആരാധകര്‍

മുഴുവന്‍ തിയറ്ററുകളും 25 ന് തുറക്കും

തിയേറ്റര്‍ തുറക്കുമ്ബോള്‍ മോഹന്‍ലാലിന്റെ മരയ്ക്കാറും ആറാട്ടും റിലീസിന്

വിവാദങ്ങളില്‍ മുക്തയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് റിങ്കു ടോമി

അന്ന ബെന്നിനെ മികച്ച നടിയായി തെരഞ്ഞെടുത്തിന്റെ കാരണം വ്യക്തമാക്കി സുഹാസിനി

ഗാഡ്ഗില്‍ ചര്‍ച്ച ; അതിരൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി

ദുരൂഹത നിറച്ച്‌ നിണം മോഷന്‍ പോസ്റ്റര്‍ പുറത്ത്‌

ഹൃദയം തൊടുന്ന അനുഭവവുമായി ഹ്രസ്വചിത്രം 'ഡിയർ ദിയ'

'ഈ അവാര്‍ഡ് എന്റേതല്ല; ഒന്നും ഒറ്റയ്ക്ക് നേടാന്‍ കഴിയില്ലന്ന് പൂര്‍ണമായി വിശ്വസിക്കുന്ന ആളാണ് താനെന്ന് ജയസൂര്യ‍

മമ്മൂട്ടി വീണ്ടും തെലുങ്കില്‍

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച്‌ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മി

ബിഗ് ബജറ്റ് തെലുങ്ക് ചിത്രം ; ഷൂട്ടിംഗിനായി മമ്മൂട്ടി യൂറോപ്പിലേയ്ക്ക്

ആര്യന്‍ ഖാനെ പിന്തുണച്ച് നടി പൂജാ ബേദി

അപ്പാനി ശരത് നായകനായ 'മിഷന്‍-സി' 29ന് തിയറ്ററുകളില്‍

ഉമാ മഹേശ്വരി അന്തരിച്ചു

എന്തുകൊണ്ട് അഭിമുഖങ്ങളോട് അകലം പാലിക്കുന്നുവെന്ന് വ്യക്തമാക്കി നയന്‍താര

അവാര്‍ഡ് സച്ചിക്ക് സമര്‍പ്പിച്ച്‌ നഞ്ചിയമ്മ

ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തത് ജൂറി ഏകകണ്ഠമായി: സുഹാസിനി

ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി

കയറ്റത്തിന് രണ്ട് അവാർഡ്

ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍

'പുഴു' ; ചിത്രീകരണം പൂര്‍ത്തിയായി

നടന്‍ അലന്‍സിയ‌ര്‍ക്കെതിരെ പരാതിയുമായി സംവിധായകന്‍ വേണു

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന്‍ ജയസൂര്യ, മികച്ച നടി അന്ന ബെന്‍

സണ്ണി വെയ്ന്‍ നായകനാകുന്ന 'അപ്പന്‍' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം 'പുഴു ' വിന്റെ ചിത്രീകരണം പൂര്‍ത്തിയായി

View More