America

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എ സംയുക്ത ഓണാഘോഷം വര്‍ണാഭമായി

എ.സി ജോര്‍ജ്

Published

on

ഹൂസ്റ്റണ്‍: കേരളത്തിലെയും മറ്റ് മലയാളികള്‍ എവിടെ ആയാലും അവരുടെ മതസമുദായിക വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും എല്ലാം ഉപരിയായി പരസ്പര സ്‌നേഹവും സഹകരണവും സൗഹാര്‍ദ്ദവും വിവിധ മത വിശ്വാസങ്ങളോടുള്ള ബഹുമാനവും എന്നും നിലനില്‍ക്കണമെന്ന് മാവേലി തമ്പുരാന്‍ നല്‍കിയ ഓണസന്ദേശത്തില്‍ പറഞ്ഞു.

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ, കേരളാ ലിറ്റററി ഫോറം യു.എസ്.എയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക വെര്‍ച്വല്‍ ഓണമഹോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഓണസന്ദേശംനല്‍കുകയായിരുന്നു  മഹാബലി തമ്പുരാന്‍.

നമ്മുടെ മതസമുദായിക സാമൂഹ്യസാംസ്കാരിക ഐക്യത്തെയും സൗഹാര്‍ദ്ദ പാരമ്പര്യങ്ങളെയും വൃണപ്പെടുത്തുന്നതും തുരങ്കം വയ്ക്കുന്നതുമായ  ഒന്നും മനസ്സാ വാചാ കര്‍മണാ ആരില്‍ നിന്നും ഉണ്ടായിക്കൂടാ. മനുഷ്യസ്‌നേഹത്തേയും ഐക്യത്തേയും തുരങ്കം വയ്ക്കാനൊ, ചവിട്ടി താഴ്ത്താനൊ ദൈവരൂപത്തിലോ അവതാരത്തിലോ വരുന്ന ഒരു വാമനനെയും അനുവദിച്ചു കൂടാ.

വാമനന്റെ ചവിട്ടേറ്റ് രാജ്യവും ശക്തിയും ‘രണവും എല്ലാം നഷ്ടപ്പെട്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം തന്റെ പ്രജകളെ സന്ദര്‍ശിക്കാനെത്തിയ പ്രജാവത്സലനായ മാവേലി തമ്പുരാന്‍ കണ്ണുനീര്‍ കണവുമായി കണ്ഠമിടറിക്കൊണ്ടു സംസാരിക്കുകയായിരുന്നു. രാഷ്ട്രീയക്കാരും, വിവിധ മതക്കാരും തമ്മിലുള്ള അനൈക്യവും പരസ്പര കുറ്റാരോപണങ്ങളും, വെല്ലുവിളികളും  നേരില്‍ കാണുവാനിടയായപ്പോള്‍ മാവേലി തമ്പുരാന്റെ ഹൃദയം തകരുകയായിരുന്നു.

അമേരിക്കയിലെ നാസാ - ബഹിരാകാശ കേന്ദ്രം പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണില്‍ “കേരളാ വണ്‍’ എന്ന ബഹിരാകാശ പേടകത്തിലും തുടര്‍ന്ന് കേരളാ വണ്‍ എന്ന മോട്ടോര്‍ വാഹനത്തിലുമേറിയാണ് മഹാബലി തമ്പുരാന്‍ വെര്‍ച്വല്‍ ഓണമഹോത്സവത്തിനെത്തിയത്. ബഹിരാകാശത്തെ ചന്ദ്രനില്‍ വച്ച് രാമചന്ദ്രനും അബ്ദുള്‍ റഹ്മാനും ഗീവര്‍ഗീസും ചേര്‍ന്നു നടത്തുന്ന ചായക്കടയില്‍ നിന്ന് “ചായേന്റെ വെള്ളം’ മോന്തീട്ടാണ് താന്‍ വരുന്നതെന്നതും ഒരു തമാശ പറഞ്ഞതിനുശേഷമാണ് തമ്പുരാന്‍ വിഷയത്തിലേക്ക് കടന്ന് സംസാരിക്കാന്‍ ആരംഭിച്ചത്. വെര്‍ച്വലായി, സൂമിലൂടെയുള്ള കൊട്ടും, കുരവയും താലപൊലിയും, തിരുവാതിരയുമൊക്കെയായി മാവേലി തമ്പുരാനെ വെര്‍ച്വല്‍ മഹോത്സവവേദിയിലേക്കാനയിച്ചു. തുടര്‍ന്നങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളുടെ വൈവിദ്ധ്യമേറിയ കലാ - സാംസ്കാരിക പരിപാടികള്‍ ഓരോന്നായി ഏതാണ്ട് എട്ടുമണിക്കൂറോളം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോറത്തില്‍ നീണ്ടു നിന്നു.

ഒത്തിരി ഭാരവാഹികളുടെ ബാഹുല്യങ്ങളോ പ്രോട്ടോകോളോ ഇല്ലാതെ സന്നദ്ധ സംഘങ്ങളുടെ, വ്യക്തികളുടെ സഹകരണത്തോടെ സാംസ്കാരിക ഓണമഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ പ്രമുഖരേയും സാധാരണക്കാരേയും ഒരേ രീതിയില്‍ ആദരിച്ചും, അവസരങ്ങള്‍ നല്‍കിയും “മാവേലി നാടുവാണീടും  കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ” എന്ന രീതിയില്‍ആയിരുന്നു. പരിപാടികള്‍ അരങ്ങേറിയത്. ഓണഐതീഹ്യങ്ങളുടേയും, ആഘോഷങ്ങളുടേയും വിവിധങ്ങളായ വിശ്വാസങ്ങളുടെ പൊരുള്‍ തേടിയുള്ള സാഹിത്യ- സാംസ്കാരിക ‘ാഷാ സംവാദങ്ങളും, ചര്‍ച്ചകളും ചടങ്ങിനു മാറ്റുകൂട്ടി. ഓണം അന്നും ഇന്നും, തദ്ദേശവാസികളുടെയും പ്രവാസികളുടെയും ഓണാഘോഷങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സന്നിഹിതരായ സാംസ്കാരിക സംഘടനാ പ്രതിനിധികളും, സാഹിത്യ - ‘ാഷാ വിദഗ്ധരും പത്രമാധ്യമ പ്രതിനിധികളും സംസാരിക്കുകയും ചുരുങ്ങിയ വാചകങ്ങളില്‍ വിലയേറിയ ഓണസന്ദേശങ്ങള്‍ നല്‍കുകയുണ്ടായി.

എല്ലാവര്‍ക്കും തുല്യപ്രാധാന്യം കൊടുത്ത കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ കേരളാ ലിറ്റററി ഫോറം യു.എസ്.എ സാംസ്കാരിക ഓണാഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുത്തവര്‍ പി.പി ചെറിയാന്‍, ജോര്‍ജ് പാടിയേടം, ജോണ്‍ മാത്യു, ജോര്‍ജ് പുത്തന്‍കുരിശ്, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജീമോന്‍ റാന്നി, ഡോ. ശ്രീദേവി കൃഷ്ണന്‍, പൊന്നുപിള്ള, ജോസഫ് പൊന്നോലി, ജോണ്‍ ഇളമത, ജോര്‍ജ് നെടുവേലി, ടി.സദാശിവന്‍, സാബു കുര്യന്‍, റോസ് ജോര്‍ജ്, ജോസഫ് തച്ചാറ, പി.റ്റി. പൗലോസ്, ഡോ. ജേക്കബ് കല്ലുപുര, ജോസ് വര്‍ക്കി, മേഴ്‌സി കുര്യന്‍, രേഷ്മ നായര്‍, രാമചന്ദ്രന്‍ പിള്ള, ടി.കെ മൊയ്ദു, തെരേസാ ടോം, ജേക്കബ് പടവത്തില്‍, സുകുമാരന്‍ നായര്‍, മേരികുട്ടി ജോണ്‍, ജോസഫ് വടക്കേടം, ജയ്‌സണ്‍ ജോസഫ്, അലക്‌സ് ജോര്‍ജ്, ബി.ജി വര്‍ഗീസ്,  കൃഷ്ണന്‍ നായര്‍, വീണാ ഗോപിനാഥ്, ലൗവ്‌ലി ടോം, ദീപാ ജോസഫ്, ഷിബി റോയി, കുര്യന്‍ മ്യാലില്‍, ലാഫിയാ സെബാസ്റ്റ്യന്‍, അന്ന മുട്ടത്ത്, അനശ്വര്‍ മാമ്പിള്ളില്‍, തുടങ്ങിയ അനേകം പേരും  പരിപാടികളുടെ  അവതാരകരായി ഷീലാ ചെറു, ഡോ. മേരി ഫിലിപ്പ്, സജി കരിമ്പന്നൂര്‍, കുഞ്ഞമ്മ മാത്യൂ തുടങ്ങിയവരും, മോഡറേറ്ററായി എ.സി. ജോര്‍ജ്് എന്നിവരും പ്രവര്‍ത്തിച്ചു. വേറിട്ട ഓണ ആഘോഷങ്ങളോടെ പരിപാടികള്‍ ഉജ്വലവും, ജനകീയവും, മനോഹരവുമായി.


Facebook Comments

Comments

  1. ഇത് വൺമാൻ ഷോ ആണ് ജോസൂട്ടി . ഖാജാൻജിയും പ്രസിഡണ്ടും , സെക്രട്ടറിയും ഒരാൾ തന്നെ ഒരാൾക്ക് ഒരാളെ കുറിച്ച് പരാതി വന്നാൽ മറ്റേ ആൾ ഫയർ ചെയ്യും . സംഘടനകളിലെ അധർമ്മവും പീഡനവും വോഡ്ക്ക അടിച്ചുള്ള പരിപാടികളും കണ്ട ധർമ്മത്തെ നില നിറുത്താൻ ഏസി ജോർജ്ജിന്റെ ദശാവതാരങ്ങളിൽ ഒന്നു വാമന രൂപത്തിൽ വന്നതാണ് മോനെ ജോസൂട്ടി . എല്ലാം അദ്ദേഹം ശരിയാക്കി തരും . എല്ലാ സംഘടനകളേം അദ്ദേഹം ഒരു കുപ്പിയിലാക്കും. ജോസൂട്ടി പ്രാർത്ഥനയോടെ ഇരുന്നോളൂ '

  2. എൻറെ പൊന്നു മാവേലി മഹാരാജാവേ പാതാളത്തിലേക്ക് തിരിച്ചു പോവല്ലേ. കേരളത്തിലേക്ക് പോ അവിടുത്തെ ഭരണ പാർട്ടിക്കാരെയും പ്രതിപക്ഷത്തെയും ഒന്ന് അടിച്ചു ഒതുക്കുക .. അങ്ങയുടെ ഭരണം മതി. ഈ ഡിബേറ്റ് ഫോറത്തിന് മറ്റും ഭാരവാഹികൾ ഇല്ലേ? ഭാരവാഹികളുടെ ഒന്നും ഫോട്ടോകൾ ഇവിടെ കാണാത്തതുകൊണ്ട് ചോദിക്കുകയാ. കേന്ദ്രകമ്മിറ്റി ഭാരവാഹികളുടെയും, സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളുടെ ഒക്കെ അന്യോന്യമുള്ള പൊക്കി പൊക്കി പരിചയപ്പെടുത്തലും അവരെ പറ്റിയുള്ള വീഡിയോ പ്രേസേന്റ്റേഷൻസ് ഒന്നും നിങ്ങൾക്ക് ഇല്ലേ? കാണുന്നില്ലല്ലോ? പിന്നെ പരിപാടികൾ ഉദ്ഘാടനം ചെയ്യാനും മറ്റുമായുള്ള നാട്ടിലെ ഇവിടത്തെ സിനിമാ താരങ്ങളെയും പള്ളീലച്ചന്മാർ തുടങ്ങിയ ഒരു മത പുരോഹിതരെയും ഇവിടെ കാണുന്നില്ലല്ലോ ? അതൊന്നും ഇവിടെ കാണാറില്ലല്ലോ. കാര്യമായി വാർത്തയിൽ പോലും അവരെ പറ്റി വലിയ പരാമർശങ്ങൾ ഇല്ല. ഇതെന്ത് വേറിട്ട പ്രസ്ഥാനമാ. സത്യത്തിൽ വലിയ വെയിറ്റ് ആണെന്നും പറഞ്ഞു പറഞ്ഞു പൊങ്ങി നടക്കുന്നവരെ പോലും ഇവിടെ കുറച്ചാണ് കാണാൻ പറ്റുന്നത്..ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളാണ് നമ്മൾ മാതൃകയാക്കേണ്ടത്. ഇതിൽ വളണ്ടിയേഴ്സ് പോലും ഒന്നും വലിയവരോ ചെറിയവരോ എന്ന രീതിയിൽ ഒരു പ്രത്യേക പരിഗണനയോ അവഗണനയോ ഇല്ല എന്നാണ് ഇവരുടെ പരിപാടിയിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്. ആരിൽ നിന്നും ഒന്നിനും ഒരു കാസും പിരിക്കുന്നില്ല. നാട്ടിലോ ഇവിടെയോയോ ആർക്കും ഒരു വീടും കെട്ടി കൊടുക്കുന്നില്ല. എന്നാൽ ഇവരുടെ പരിപാടി മാതൃകാപരം ഗംഭീരം ഇവരെയൊക്കെ മറ്റുപലരും, മറ്റു സംഘടനകാരും പാഠമാക്കി അനുകരിച്ചാൽ നന്നായിരുന്നു. മാവേലി ഇതിലെയൊക്കെ കറങ്ങുന്ന ഉണ്ടെങ്കിൽ നേരെ നാട്ടിലേക്ക് ഏതെങ്കിലുമൊരു വിമാനത്തിലോ സ്പുട്‌നിക്കിലോ കയറ്റി സെക്രട്ടറിയേറ്റിലേക്ക് അയക്കുക. അവിടത്തെ ഭരണകക്ഷി പ്രതിപക്ഷ വാമനന്മാരെ ഒക്കെ ചാവട്ടി ഓടിക്കുക. അവരുടെ മുമ്പിൽ തല താഴ്ത്തി ദാനധർമ്മം കാണിക്കരുത്.. മെത്രാന്മാരും സ്വാമിമാരും മുള്ളമാരും രാഷ്ട്രീയക്കാരും മുതലെടുപ്പ് കാരും ചേർന്നു കേരളത്തെ ഒരു ഭ്രാന്താലയം ആകുന്നതിനു മുമ്പ് അങ്ങ് തിരുവനന്തപുരത്ത് പോയി ആസനസ്ഥനായാലും. ശംഭോ മഹാദേവ.

  3. Sheela Cheru

    2021-09-18 03:46:29

    It was a great experience A. C. George Sir and Team! I enjoyed it very much! Thank you for giving me an invitation and an opportunity! ♥️♥️🙏🙏

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മെക്‌സികോ വെടിവയ്പില്‍ കൊല്ലപ്പെട്ടത് കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരി അഞ്ജലി

രണ്ട് വാരാന്ത്യങ്ങളിലായി ന്യൂജേഴ്‌സിയിൽ തകർപ്പൻ നവരാത്രി ആഘോഷങ്ങൾ

ഇന്ത്യൻ വംശജ നീര ടണ്ഠൻ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി

കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ വളരെ ഫലപ്രദമെന്ന് റിപ്പോര്‍ട്ടുകള്‍

2021 സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു വച്ച് ചരിത്രം സൃഷ്ടിച്ചു (ഏബ്രഹാം തോമസ്)

സ്‌നേഹസ്പര്‍ശം' ഭവനപദ്ധതി ശിലാസ്ഥാപന കര്‍മ്മം  

ഒര്‍ലാണ്ടോ പള്ളിയില്‍ പരിശുദ്ധനായ ശക്രള്ള മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോ.24 ന്

കേരളപ്പിറവിയോടനുബന്ധിച്ചു സൂം അക്ഷരശ്ലോകസദസ്സ്

കെപിസിസി യുടെ പുതിയ ഭാരവാഹികള്‍ക്ക് ഐ ഒ സി യൂസ്എ കേരളാ ചാപ്റ്ററിന്റെ ആശംസകള്‍

നോര്‍ത്ത് അമേരിക്ക റീജിയന്‍ പി എം എഫ് മൊബൈല്‍ ഫോണിന്റെ പാലക്കാട് ജില്ലാ തല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു

കുഞ്ഞമ്മ കോശി (കോശി ആന്റി, 88) സൗത്ത് ഫ്‌ളോറിഡയില്‍ അന്തരിച്ചു

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

വി.വി. വര്‍ഗീസ് (ബേബിച്ചായന്‍, 85) കാനഡയില്‍ അന്തരിച്ചു

സിനിമാ ഷൂട്ടിംഗിനിടെ നടന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടു

ഫോമാ, കോട്ടയം അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിന് സ്മാർട് ഫോണുകൾ നൽകി

കെ മാധവന്‍ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ (IBDF ) പ്രസിഡന്റ്

ന്യൂയോർക്കിലെ ലിഡോ ബീച്ചിൽ ദസറ ആഘോഷം കെങ്കേമമായി

കെസിസിഎൻസി യുവജനവേദിയുടെ പുതിയ ഭാരവാഹികൾ

നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് സിനിമാറ്റോഗ്രഫര്‍ മരിച്ചു; സംവിധായകന് ഗുരുതര പരിക്ക്

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

രവി ചൗധരിയെ അസി. സെക്രട്ടറി ഓഫ് എയര്‍ഫോഴ്‌സായി ബൈഡന്‍ നോമിനേറ്റു ചെയ്തു

ഗാബി പെറ്റിറ്റോയുടെ മരണത്തില്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കാമുകന്റെ ജഡം അഴുകിയ നിലയില്‍

അമേരിക്കയുടെ വന്‍ തകര്‍ച്ച(കാര്‍ട്ടൂണ്‍: സിംസണ്‍)

ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ യുവജനസഖ്യം കണ്‍വെന്‍ഷന് ഇന്ന് തുടക്കം.

പ്രത്യേക കേരളപ്പിറവി ആഘോഷങ്ങളുമായി 'കേരളീയം' നവംബര്‍ 7 - ന്

ഐ പി എല്ലില്‍ റവ സുനില്‍ ചാക്കോ (കാനഡ)ഒക്ടോ:26 നു സന്ദേശം നല്‍കുന്നു

നവംബറിൽ തന്നെ ന്യൂയോർക്കിൽ മഞ്ഞു വീഴ്ചയും തണുപ്പും ശക്തമായേക്കും

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ഓര്‍ലാന്‍ഡോയിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു

View More