Image

സിപിഎം കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് മൂടിവച്ചു ; ദീപികയില്‍ വീണ്ടും ലേഖനം

ജോബിന്‍സ് Published on 18 September, 2021
സിപിഎം കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് മൂടിവച്ചു ; ദീപികയില്‍ വീണ്ടും ലേഖനം
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞുകൊണ്ട് മൂടിവച്ച ചില കാര്യങ്ങളാണ് പാലാ ബിഷപ്പ് സമൂഹത്തോട് വിളിച്ചു പറഞ്ഞതെന്ന് ദീപികാ ദിനപത്രത്തില്‍ ലേഖനം. ഇപ്പോള്‍ സിപിഎം സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണെന്നും ലേഖനത്തില്‍ പറയുന്നു. 

തീവ്രവാദത്തിലേയ്ക്ക് യുവതികളെ ആകര്‍ഷിക്കാന്‍ ക്യാംപസുകളില്‍ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഎം പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദീപികയിലെ ലേഖനം. ബിഷപ്പ് അന്നു പറഞ്ഞപ്പോള്‍ മതപരിവേഷം നല്‍കാന്‍ ചിലര്‍ ശ്രമിച്ചെന്നും എന്നാല്‍ ഇപ്പോള്‍ സിപിഎം കാര്യങ്ങള്‍ മനസ്സിലാക്കിയെന്നും ലേഖനത്തില്‍ പറയുന്നു. 

പ്രതിപക്ഷ നേതാവ് വി.ഡി . സതീശന്‍ ക്ലീന്‍ ഇമേജ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ചങ്ങനാശേരിയില്‍ നിന്നുതന്നെ കാര്യങ്ങള്‍ മനസ്സിലായത്‌കൊണ്ടാണ് പാലായ്ക്ക് സതീശന്‍ പോകാതിരുന്നതെന്നും ലേഖനത്തില്‍ പറയുന്നു ബിജെപിയ്ക്ക് കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ടെങ്കില്‍ ബിഷപ്പിനെ വച്ച് മുതലെടുപ്പ് നടത്താതെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു. 

താലിബാന്‍ വര്‍ഗ്ഗീയതയെ താലോലിക്കുന്നവരുടെ നാവും തൂലികയുമാവാന്‍ സര്‍ക്കാര്‍ നിന്നുകൊടുക്കരുതെന്നും ലേഖനത്തില്‍ മുന്നറിയിപ്പുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക