Image

കോവിഡ്: 35,662 പുതിയ കേസുകള്‍; ഇന്നലെ നല്‍കിയത് 2.5 കോടി ഡോസ് വാക്‌സിന്‍

Published on 18 September, 2021
കോവിഡ്: 35,662 പുതിയ കേസുകള്‍; ഇന്നലെ നല്‍കിയത് 2.5 കോടി ഡോസ് വാക്‌സിന്‍
ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,662 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33,798 പേര്‍ രോഗമുക്തരായി. നിലവില്‍ 3,40,639 സജീവ രോഗികളുണ്ട്. 3,26,32,222 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 281 പേര്‍ ഇന്നലെ മരണമടഞ്ഞു. ഇതോടെ ആകെ മരണസംഖ്യ  4,44,529 ആയി. 3,34,17,390 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളില്‍ 23,260 പേരും കേരളത്തിലാണ്. 131 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി ഇന്നലെ  റെക്കോര്‍ഡും സൃഷ്ടിച്ചു. 2.5 കോടി ഡോസ് വാക്‌സിനാണ് 24 മണിക്കൂറിനുള്ളില്‍ നല്‍കിയത്. അതില്‍ 30 ലക്ഷവും ബിഹാറിലാണ്. 27.6 ലക്ഷം ഡോസ് എന്ന ഓഗസ്റ്റ് 31ലെ റെക്കോര്‍ഡാണ് ബിഹാര്‍ സ്വയം തിരുത്തിയത്.  രണ്ട് കോടിയിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി മഹാരാഷ്ട്രയാണ് ഏറ്റവും മുന്നില്‍. 

ഇതിനകംതെന്ന 78.02 കോടി ഡോസ് വാക്‌സിനുകള്‍ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സൗജന്യമായും സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തിലൂടെയും  നല്‍കി. 33,08,560 ഡോസ് വാക്‌സിന്‍ വൈകാതെ എത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാന/കേന്ദ്ര ഭണ സര്‍ക്കാരുകളുടെ പക്കല്‍ 6,02,70,245 ഡോസ് അവശേഷിക്കുന്നുണ്ട്. 

ഇതുവരെ 55,07,80,273 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. അതില്‍ 14,48,833 ടെസ്റ്റുകള്‍ ഇന്നലെ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക