Image

കനയ്യ കോണ്‍ഗ്രസിലേക്ക് പോകില്ലന്ന് പന്ന്യന്‍ രവീന്ദ്രന്‍

Published on 18 September, 2021
കനയ്യ കോണ്‍ഗ്രസിലേക്ക് പോകില്ലന്ന് പന്ന്യന്‍ രവീന്ദ്രന്‍
കണ്ണൂര്‍ : ദേശീയ രാഷ്ട്രീയത്തില്‍ കനയ്യകുമാര്‍ സി.പി.ഐ വിട്ട് കോണ്‍ഗ്രസിലേക്ക് പോകുമെന്ന് പറയുന്നവര്‍ രാഹുല്‍ ഗാന്ധി തിരിച്ചു സി.പി.ഐയിലേക്ക് വരുമെന്ന് പറയാത്തതെന്താണെന്ന് സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ചോദിച്ചു.കണ്ണൂരില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

കനയ്യകുമാറിനെ ഡല്‍ഹിയില്‍ വെച്ചു കണ്ടപ്പോള്‍ ഈക്കാര്യം സംസാരിച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നാണ് കനയ്യ പറയുന്നത്. ഈ വരുന്ന മാസം രണ്ടു മുതല്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. അന്ന് ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ പറഞ്ഞു.

ഇന്ത്യയിലെ മതേതര പാര്‍ട്ടികളിലൊന്നിന്‍്റെ നേതാവാണ് രാഹുല്‍ അദ്ദേഹവുമായി കനയ്യകുമാര്‍ ചര്‍ച്ച നടത്തിയതില്‍ തെറ്റില്ലെന്നും ഇരുകൂട്ടരും നേരത്തെയും പല തവണ കൂടിക്കാഴ്ച്ച നടത്തിയതാണെന്നും പന്ന്യന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക