Image

കനയ്യ കുമാര്‍ പാര്‍ട്ടി വിടില്ലെന്ന് സിപിഐ

ജോബിന്‍സ് Published on 19 September, 2021
കനയ്യ കുമാര്‍ പാര്‍ട്ടി വിടില്ലെന്ന് സിപിഐ
കനയ്യകുമാര്‍ പാര്‍ട്ടി വിടില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പ്രതികരിച്ചു. അനാവശ്യ അഭ്യൂഹങ്ങളാണ് നടക്കുന്നതെന്നും ഇത് പാര്‍ട്ടിക്കെതിരായ ഹീന പ്രചരണമാണെന്നുമായിരുന്നു രാജയുടെ വാക്കുകള്‍.

കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഡി. രാജയുടെ പ്രതികരണം. താന്‍ കനയ്യ കുമാറുമായി സംസാരിച്ചെന്നും അഭ്യൂഹങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതായും രാജ പറഞ്ഞു. 

കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്നും ഈ മാസം അവസാനം കോണ്‍ഗ്രസിലെത്തുമെന്നുമായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കനയ്യയെ പാര്‍ട്ടിയിലെത്തിച്ചാല്‍ അത് യുവാക്കളെ ആകര്‍ഷിക്കാന്‍ കാരണമാകുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുമുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക