Image

ടി.പി. വധം : ഗുരുതര ആരോപണവുമായി കെ.കെ.രമ

ജോബിന്‍സ് Published on 19 September, 2021
ടി.പി. വധം : ഗുരുതര ആരോപണവുമായി കെ.കെ.രമ
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ഗുരുതര ആരോപണവുമായി ടി.പി.യുടെ ഭാര്യ കെ.കെ രമ എംഎല്‍എ രംഗത്ത്. ടി.പി. വധക്കേസ് അന്വേഷണം ഉന്നതരിലേയ്‌ക്കെത്തുമോ എന്ന് ജഡ്ജി വരെ ഭയപ്പെട്ടിരുന്നതായി കെ.കെ. രമ പറഞ്ഞു. മീഡിയ വണ്‍ എഡിറ്റോറിയലിലാണ് രമയുടെ പ്രതികരണം. കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുമെന്ന് തനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലെന്നും അവര്‍ പറഞ്ഞു. 

കേസിലെ പ്രതികളുടെ അപ്പീലില്‍ സ്‌പെഷ്യല്‍ പ്രോസ്‌ക്യൂട്ടറായി സര്‍ക്കാര്‍ സുപ്രീം കോടതി അഭിഭാഷകനെ നിയമിക്കണമെന്നും രമ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പട്ടശേഷവും അദ്ദേഹത്തെ കുലംകുത്തി എന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് കൊലപാതകത്തില്‍ പങ്കുള്ളത് കൊണ്ടാകാമെന്നും രമ പറഞ്ഞു. 

പി. മോഹനനടക്കമുള്ളവര്‍ക്ക് കേസില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നും മോഹനനന്റെ അറസ്‌റ്റോടെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ കേസ് മുകള്‍ തട്ടിലേയ്ക്ക് പോകുന്നത് അവസാനിച്ചെന്നും രമ പറഞ്ഞു. ഒഞ്ചിയത്തുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത് വലിയ പ്രശ്‌നമായിരുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്ന് പിണറായി പറഞ്ഞിട്ടുണ്ടാകാമെന്നും രമ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക