Image

കേരളത്തിന്റെ ചില മേഖലകളില്‍ താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ജോബിന്‍സ് Published on 19 September, 2021
കേരളത്തിന്റെ ചില മേഖലകളില്‍ താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം
കേരളത്തില്‍ തീവ്രവാദം വളരുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോന്‍സ് കണ്ണന്താനം. അല്‍ഫോന്‍സ് കണ്ണന്താനത്തെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തീവ്രവാദത്തെ പിന്തുണയ്ക്കുകയാണെന്നും കഴിഞ്ഞ 25 വര്‍ഷത്തിനിടെ കേരളത്തിന്റെ പല മേഖലകളിലും താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്നും ഇനി 10 വര്‍ഷം കൂടി ഇങ്ങനെ പോയാല്‍ കേരളം മറ്റൊരു താലിബാനായി മാറുമെന്നും കണ്ണന്താനം ആരോപിച്ചു. 

കേരളത്തിന്റെ ചില മേഖലകളില്‍ താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക