Image

സെമി കേഡറാവാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

Published on 19 September, 2021
സെമി കേഡറാവാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്
കെ. സുധാകരന്റെ നേതൃത്വത്തില്‍ സെമി കേഡറാവാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ് കൊണ്ടുവരുന്നത് കര്‍ശന പരിഷ്‌ക്കാരങ്ങള്‍. ജനവിരുദ്ധ സമരങ്ങള്‍ പാടില്ലെന്നതാണ് പ്രധാന മാനദണ്ഡം. പരസ്യ മദ്യപാനം ശീലമാക്കിയവരെ പാര്‍ട്ടിയുടെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തും. 

കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സമതിയെ വയ്ക്കണമെന്നും. വ്യക്തിവിരോധത്തിന്റെ പേരില്‍ ആരേയും ഒരു ഘടകത്തില്‍ നിന്നും മാറ്റി നിര്‍ത്തരുതെന്നും രാഷട്രീയ എതിരാളികളുമായി ക്രമം വിട്ട ബന്ധവും ധാരണകളും പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. 

മറ്റ് നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു

വ്യക്തികളുടെ പിരിവുകള്‍ ഒഴിവാക്കണം

എല്ലാ പാര്‍ട്ടി പരിപാടികള്‍ക്കും ഗാന്ധിജിയുടെ ചിത്രം നിര്‍ബന്ധം

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കുകയും കേസുകള്‍ വന്നാല്‍ നടത്താന്‍ സഹായിക്കുകയും വേണം. 

തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാതിരിക്കുകയോ എതിരായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ നടപടിയെടുക്കും. 

മദ്യപാനം, പുകവലി, ചീട്ടുകളി എന്നിവ പാര്‍ട്ടി ഓഫീസുകളില്‍ പാടില്ല. 

ഓഫീസുകള്‍ പുരുഷ കേന്ദ്രീകൃതം എന്ന ചീത്തപ്പേര് ഒഴിവാക്കണം. 

കുടുംബ ഡയറികള്‍ തയ്യാറാക്കി ഒരോ വിട്ടിലേയും ആരെല്ലാം കോണ്‍ഗ്രസുകാരാണ് ആരൊക്കെ മററുപാര്‍ട്ടികളിലുണ്ട് എന്ന് രേഖപ്പെടുത്തണം. 

പൊതുവേദികളില്‍ വനിത പട്ടിക ജാതി പ്രാതിനിധ്യം ഉണ്ടാവണം. 

ജില്ലാ സംസ്ഥാന ജാഥകള്‍ക്ക് വ്യക്തിപരമായി ആശംസകള്‍ നേരുന്ന ഫ്‌ളക്‌സുകള്‍ പാടില്ല. 

ഭീഷണിപ്പെടുത്തി പിരിവ് പാടില്ല

പ്രതികാര രാഷ്ട്രീയം അനുവദിക്കില്ല. 

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും ഫോണ്‍ സംഭാഷണങ്ങളും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതെയാകണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക