Image

സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി

ജോബിന്‍സ് Published on 19 September, 2021
സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചെന്നും വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച ശേഷമാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരമുാനമെടുത്തതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. 

ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാവും നടത്തുക . എല്ലാ ക്ലാസുകളിലും മാസ്‌കുകള്‍ നിര്‍ബന്ധമാക്കും. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ അണുവിമുക്തമാക്കുമെന്നും ബസുകള്‍ ഇല്ലാത്ത സ്‌കൂളുകളില്‍ പകരം സംവിധാനങ്ങളൊരുക്കുമെന്നും മന്ത്രി പറഞ്ഞു. 

ഓണ്‍ലൈന്‍ ക്ലാസുകള്‍ സമാന്തരമായി നടക്കുമെന്നും വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്കകള്‍ പരിഹരിക്കുമെന്നും അധ്യാപക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ആരോഗ്യവകുപ്പുമായി ആലോചിച്ച് മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക