Image

'ഉറുമ്ബുകള്‍ ഉറങ്ങാറില്ല' തമിഴിലേക്ക്

Published on 19 September, 2021
'ഉറുമ്ബുകള്‍ ഉറങ്ങാറില്ല'  തമിഴിലേക്ക്
ചെമ്ബന്‍ വിനോദും വിനയ് ഫോര്‍ട്ടും കേന്ദ്ര കഥാപാത്രങ്ങളായി 2015 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഉറുമ്ബുകള്‍ ഉറങ്ങാറില്ല'. മികച്ച പ്രേക്ഷക സ്വീകാര്യതയും ചിത്രം നേടിയിരുന്നു.ഇപ്പോഴിത ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണ്. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ജിജു അശോകനാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചത്. ചിത്രം തമിഴില്‍ ഒരുക്കുന്നതും ഇദ്ദേഹം തന്നെയാണ്.

ജിജു അശോകന്‍റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ഇത്. ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. കോമഡി ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് ഉറുമ്ബുകള്‍ ഉറങ്ങാറില്ല. ഈ വര്‍ഷം അവസാനത്തോടെ തമിഴ് പതിപ്പിന്‍റെ ചിത്രീകരണം ആരംഭിക്കും.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക