news-updates

കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരികെയെത്തി

ജോബിന്‍സ്

Published

on

കാണാതായെന്ന് പരാതി ലഭിച്ച മുന്‍ സിപിഎം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സുജേ് വീട്ടില്‍ തിരിച്ചെത്തിയത്. താന്‍ ഒരു യാത്ര പോയിരിക്കുകയായിരുന്നുവെന്നാണ് സുജേഷ് വീട്ടുകാരോട് പറഞ്ഞത്. കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നതിനാല്‍ സുജേഷിനെ കസ്റ്റഡിയിലെടുത്ത് ഇന്ന് കോടതിയില്‍ ഹാജരാക്കും. തൃശൂര്‍ മാടായിക്കോണത്തെ സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. 

ഏറെ വിവാദമായ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനെതിരെ ബാങ്കിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയ ആളായിരുന്നു സുജേഷ്. വായ്പാ തട്ടിപ്പിനെ കുറിച്ച് തെളിവുകള്‍ നിരത്തി വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നതും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചതും സുജേഷായിരുന്നു. സിപിഎമ്മില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് അംഗത്വം കിട്ടാനായി അപ്പീല്‍ നല്‍കി കാത്തിരിക്കുകയായിരുന്നു. 

ഇതിനിടെയാണ് നാട് വിട്ടത്. മാടായിക്കോണം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ സുജേഷ് ഏറെ അസ്വസ്ഥനായിരുന്നു. കാറിലായിരുന്നു സുജേഷ് വീട് വിട്ടിറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ ജില്ലയിലായിരുന്നു അവസാന ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനിടെയാണ് സുജേഷ് വീട്ടില്‍ തിരിച്ചെത്തിയത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എഎ റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്

പന്തീരാങ്കാവ് യുഎപിഎ കേസ് ; എന്‍ഐഎയ്ക്ക് തിരിച്ചടി ; താഹയ്ക്ക് ജാമ്യം

ബിനീഷ് കോടിയേരി ജയിലിലായിട്ട് ഒരു വര്‍ഷം

വി.ഡി സതീശന് ഇനി സെഡ് കാറ്റഗറി സുരക്ഷ ഇല്ല

മോദിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച

കേരളത്തില്‍ സ്ത്രീകളുടെ അവസ്ഥ ഉത്തരേന്ത്യയേക്കാള്‍ ഭയാനകമെന്ന് പ്രതിപക്ഷം

ജമ്മുകാശ്മീരില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു

കര്‍ഷക സമരത്തില്‍ പങ്കെടുത്തു മടങ്ങിയ വനിതാ കര്‍ഷകര്‍ ട്രക്കിടിച്ച് മരിച്ചു

ആര്യന്‍ ഖാന്‍ കേസിലെ വിവാദ സാക്ഷി പിടിയില്‍

മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട്; സംസ്ഥാനം സജ്ജമെന്ന് മന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; അപ്പീല്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് സിറോ മലബാര്‍ സഭ

മിന്നല്‍ പ്രളയത്തില്‍ മരണത്തെ മുഖാമുഖം കണ്ട അമ്മയേയും കുഞ്ഞിനേയും സാഹസികമായി രക്ഷപ്പെടുത്തി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ദത്ത് വിവാദം ;അനുപമയുടെ അച്ഛനെതിരെ സിപിഎം നടപടി

പുതിയ പാര്‍ട്ടിയുമായി അമരീന്ദര്‍സിംഗ് ; 117 സീറ്റുകളില്‍ മത്സരിക്കും

തിരുവനന്തപുരം മേയറെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷം നിയമസഭയില്‍

വാക്‌സിനെടുത്ത പൗരന്‍മാര്‍ക്ക് വിദേശ യാത്രാ വിലക്ക് നീക്കി യുഎഇ

പാകിസ്ഥാന്റെ വിജയം ആഘോഷിച്ച പെണ്‍കുട്ടികള്‍ക്കെതിരെ യുഎപിഎ

പെഗാസസ് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി ; അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി

സഭാതര്‍ക്കത്തില്‍ വിധി നടപ്പിലാക്കാത്തത് ജനാധിപത്യവിരുദ്ധമെന്ന് കാതോലിക്കാ ബാവ

വിവാദ ദത്ത് നല്‍കല്‍ ; പോലീസ് കാട്ടിയത് തികഞ്ഞ കൃത്യവിലോപം

മുല്ലപ്പെരിയാര്‍ : നിര്‍ണ്ണായക തീരുമാനവുമായി മേല്‍നോട്ട സമിതി

കോവാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ തീരുമാനം ഉടനെന്ന് ലോകാരോഗ്യ സംഘടന

കുര്‍ബാനക്രമം ഏകീകരണം: സിറോ മലബാര്‍ സഭ സിനഡ് തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് എറണാകുളം വൈദിക കൂട്ടായ്മ

അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍ക്കും ചേര്‍ത്തല തങ്കപ്പ പണിക്കര്‍ക്കും കലാമണ്ഡലം ഫെലോഷിപ്പ്

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

മുഖ്യമന്ത്രിക്കെതിരെ കെ.കെ. രമ ; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ ; സഭയില്‍ ബഹളം

ആര്യന്‍ ഖാന്‍ കേസ് ; സമീര്‍ വാങ്കഡെയെയ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍

മേയര്‍ക്കെതിരായ പരാമര്‍ശം ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരന്‍

മുല്ലപ്പെരിയാര്‍ : പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

View More