Image

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം സര്‍ക്കാരിനെതിരെ വീണ്ടും ചെന്നിത്തല

ജോബിന്‍സ് Published on 20 September, 2021
പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം സര്‍ക്കാരിനെതിരെ വീണ്ടും ചെന്നിത്തല
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിവാദ പരാമര്‍ശത്തിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വീണ്ടും രമേശ് ചെന്നിത്തല രംഗത്ത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് തെറ്റാണെന്നും ഗുരുതരമായ തെറ്റാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയേ ഉള്ളുവെന്നു പറഞ്ഞ ചെന്നിത്തല സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണെന്നും ഇത് അങ്ങേയറ്റം ആപല്‍ക്കരമാണെന്നും പറഞ്ഞു. ബിജെപി എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നും അതിന് നിന്നുകൊടുക്കരുതെന്നും ചെന്നിത്തല പറഞ്ഞു. 

സര്‍വ്വ കക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രമന്ത്രി വി. മുരളീധരന്‍ അടക്കമുള്ളവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക