VARTHA

കോവിഡ്: ഇന്ത്യയില്‍ 30,256 പ്രതിദിന രോഗികളും 295 മരണവും

Published

on

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് പുതിയ രോഗികളെക്കാള്‍ കോവിഡ് മുക്തര്‍. ഇന്നലെ 30,256 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 43,938 പേര്‍ രോഗമുക്തി നേടി. 295 പേര്‍ മരണമടഞ്ഞു. പ്രതിദിന രോഗികളില്‍ 19,653 പേരും 152 മരണവും  കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഇതുവരെ 33,478,419 പേര്‍ കോവിഡ് ബാധിതരായി. 3,27,15,105 പേര്‍ രോഗമുക്തരായപ്പോള്‍ 4,45,133 മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. 3,18,181 പേര്‍ ചികിത്സയിലുണ്ട്. 

ഇതിനകം 80,85,68,144 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 37,78,296 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 

ആറ് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് നിലവില്‍ രാജ്യത്തെ കോവിഡ് കണക്കുകള്‍. 15% കുറവാണ് വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നലെ 28 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രണ്ടു ദിവസമായി ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അതേസമയം, കോവിഡ് മഹാമാരിയില്‍ നിന്നും ജനങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷണം നേടുന്നതിന് ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്ന് അമേരിക്കയിലെ പ്രമുഖ  പകര്‍ച്ചവ്യാധി പഠന വിാഭഗം വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി പറഞ്ഞൂ. 16 വയന്നിസും മുകളിലുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെ യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ)തള്ളിക്കളഞ്ഞതിരുന്നു. ഇതിനു പിന്നാലെയാണ്  ഡോ. ആന്റണി ഫൗസിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ 65 നുമുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് എഫ്.ഡി.എ അനുമതി നല്‍കി. 

ഇസ്രയേലില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ഫൈസര്‍ എഫ്.ഡി.എയ്ക്കു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. രോഗബാധയുണ്ടായതിനു തൊട്ടുപിന്നാലെ ബൂസ്റ്റര്‍ ഡോസ് എടുത്ത 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് പിന്നീട് രോഗബാധയും ഗുരുതരാവസ്ഥയുമുണ്ടാകുന്നില്ലെന്നാണ് ഫൈസറിന്റെ റിപ്പോര്‍ട്ട്. ഇതിനെ യു.എസ് ഭരണകൂടവും പിന്തുണയ്ക്കുന്നു. ഇതോടെയാണ് 65 നു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെ എഫ്.ഡി.എ അനുകൂലിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചെറിയാന്‍ ഫിലിപ്പിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിച്ച ഉത്തരവ് റദ്ദാക്കി

തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി : അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്; 82 മരണം

പ്രവാസിയുടെ അക്കൗണ്ടില്‍നിന്ന് 200 കോടി തട്ടിയെടുക്കാന്‍ ശ്രമം; ബാങ്ക് ജീവനക്കാര്‍ അറസ്റ്റില്‍

'നായാട്ട്' ഇന്ത്യയുടെ ഓസ്ക്കാര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റില്‍

ഞങ്ങള്‍ക്ക് എന്താണ് ചെയ്തുതന്നത്; ചോദിച്ചയാളുടെ മുഖമടച്ച് അടിച്ച് കോണ്‍ഗ്രസ് എം.എല്‍എ

മലയോര മേഖലകളില്‍ മഴ; പത്ത് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

മുട്ടില്‍ മരംമുറി കേസ് പ്രതി റോജി അഗസ്റ്റിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

ആര്യന്‍ ഖാന് ലഹരി മരുന്ന് മാഫിയയുമായി അടുത്ത ബന്ധമെന്ന് എന്‍ സി ബി: ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

ഉത്തരാഖണ്ഡ് ദുരന്തം: മരണം 47 ആയി; മണ്ണിടിച്ചില്‍ തുടരുന്നു

രാഹുല്‍ ഗാന്ധി മയക്കുമരുന്ന്​ കച്ചവടക്കാരനാണെന്ന്​ കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്​

അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കും; പഞ്ചാബില്‍ ബി.ജെ.പിയുമായി സഖ്യത്തിന് നീക്കം

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം

അതിഥി തൊഴിലാളി യുവതിക്ക് ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം; ജീവനക്കാരെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി

അണ്ണാ ഡി.എം.കെക്ക് ശശികലയുമായി ​ ബന്ധമില്ലന്ന് എടപ്പാടി പളനിസാമി

പ്രളയദുരന്തത്തില്‍ സംസ്ഥാനത്ത് ഇതുവരെ 39 പേര്‍ മരിച്ചതായി മുഖ്യമന്ത്രി

ബീഹാര്‍ നിയമസഭ ശതാബ്ദി നിറവില്‍; ആഘോഷങ്ങള്‍ രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

കോവിഡ് വാക്‌സിനേഷന്‍ 100 കോടിയിലേക്ക്

മഴക്കെടുതി: 217 വീടുകള്‍ പൂര്‍ണ്ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നു, മരണം 39, കാണാതായവര്‍ 6

90 ശതമാനം സീറ്റിലും വനിതകളെ മത്സരിപ്പിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലന്ന് റീത്ത ബഹുഗുണ ജോഷി

വി.എസിന് ഇന്ന് 98-ാം പിറന്നാള്‍, ആഘോഷങ്ങളില്ല

പ്രളയം: ആലപ്പുഴയില്‍ മടവീഴ്ചയില്‍ 400 ഏക്കര്‍ നെല്‍കൃഷി നശിച്ചു

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധി

ദമ്പതികളെ കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചു, കത്തികാട്ടി ഭീഷണിപ്പെടുത്തി; 3 പേര്‍ അറസ്റ്റില്‍

15-കാരിയെ അറുപതിനായിരം രൂപയ്ക്ക് വിറ്റു; രണ്ടുപേര്‍ അറസ്റ്റില്‍

എന്തിനും ഏതിനും കൈക്കൂലി; 'വിലവിവരപ്പട്ടിക' പുറത്ത് വിട്ട് ഐ.പി.എസ് ഉദ്യോഗസ്ഥന്‍

സഹപാഠികളായിരുന്ന യുവാവും യുവതിയും സ്വന്തം വീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍

കുപ്പത്തൊട്ടിയില്‍നിന്ന് ഏഴരലക്ഷം രൂപയുടെ സ്വര്‍ണം കിട്ടി; തിരിച്ചു നല്‍കി ശുചീകരണ തൊഴിലാളി

കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയ സംഭവം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഡ്രൈവര്‍ക്ക് നോട്ടീസ്

View More