Image

പള്ളിത്തര്‍ക്കം : ഹൈക്കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭാ

ജോബിന്‍സ് Published on 20 September, 2021
പള്ളിത്തര്‍ക്കം : ഹൈക്കോടതി ഇടപെടലിനെ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭാ
പള്ളിത്തര്‍ക്ക കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ന് ഹൈക്കോടതി നടത്തിയ ഇടപെടലിനെ ഓര്‍ത്തഡോക്‌സ് സഭ സ്വാഗതം ചെയ്തു. സഭാ സെക്രട്ടറി ബിജു ഉമ്മനാണ് ഹൈക്കോടതി ഇടപെടലിനെ സഭ സ്വാഗതം ചെയ്യുന്നുവെന്ന് അറിയിച്ചത്. നിയമങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യത ഉണ്ട് ക്രമസമാധാനത്തിന്റെ പേരില്‍ കോടതി ഉത്തരവുകള്‍ നടപ്പിലാക്കാതിരുന്നാല്‍ അത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. 

നീതി നിഷേധത്തിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കില്ല എന്നാണ് വിശ്വാസമെന്നും നിയമത്തോടുള്ള പ്രതിബന്ധത സര്‍ക്കാര്‍ പാലിച്ചെ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. ഒര്‍ത്തഡോക്‌സ് - യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ നിസ്സഹായാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നായിരുന്നു കോടതി പറഞ്ഞത്. 

പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായിരുന്നു. പള്ളിയില്‍ പ്രവേശിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ആറ് ഓര്‍ത്തഡോക്സ് പള്ളിക്കമ്മിറ്റികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇപ്പോഴത്തെ പരാമര്‍ശങ്ങള്‍. ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിലാണെന്നും ഇക്കാര്യത്തില്‍ ഈ മാസം  29 ന് മുമ്പ് സര്‍ക്കാര്‍ നിലപാടറയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക