news-updates

മതം മാറ്റിക്കുന്നതില്‍ മുന്നില്‍ ക്രിസ്ത്യാനികളെന്ന് വെള്ളാപ്പള്ളി നടേശന്‍

ജോബിന്‍സ്

Published

on

ഫാ. റോയി കണ്ണന്‍ചിറയുടെ പ്രസ്താവനയ്‌ക്കെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ഈഴവ യുവാക്കള്‍ക്ക് ക്രിസ്ത്യന്‍ യുവതികളെ പ്രണയിച്ച് വശത്താക്കന്‍ സ്ട്രാറ്റര്‍ജിക്കായ പരിശീലനം ലഭിക്കുന്നുണ്ടെന്നായിരുന്നു റോയി കണ്ണന്‍ചിറയുടെ വിവാദ പ്രസ്താവന. മുസ്ലീംങ്ങളെക്കാള്‍ കൂടുതല്‍ മതംമാറ്റം നടത്തുന്നത് ക്രിസ്ത്യാനികളാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. 

ക്രിസ്ത്യന്‍ മിഷനറിമാരാണ് രാജ്യത്ത് ഏറ്റവുമധികം മതംമാറ്റം നടത്തുന്നതെന്നും എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപികയുടെ പ്രധാന സ്ഥാനത്തിരുന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും മുതിര്‍ന്ന വൈദികന്റെ ഭാഗത്തു നിന്നുമാണ് ഈഴവര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായതെന്നും വൈദീകപ്പട്ടം എന്നത് ആരേക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇസ്രായേലില്‍ മരിച്ച സൗമ്യ ഈഴവ സമുദായത്തില്‍പ്പെട്ട സ്ത്രീയായിരുന്നുവെന്നും എന്നാല്‍ പള്ളിയിലാണ് ശവസംസ്‌കാരം നടന്നതെന്നും പറഞ്ഞ വെള്ളാപ്പള്ളി പാലാ ബിഷപ്പിന്റെ നാര്‍ക്കോര്‍ട്ടിക് ജിഹാദ് പരാമര്‍ശത്തേയും തള്ളി. മയക്കു മരുന്നിന്റെ പേരില്‍ ഒരു വിശുദ്ധയുദ്ധവും നാട്ടില്‍ നടക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 

Facebook Comments

Comments

  1. social media

    2021-09-20 18:11:01

    കത്തോലിക്കാ യുവാക്കള്‍ പ്രണയകാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നതിന് ഏറ്റവും പ്രധാന കാരണം ഇപ്പോള്‍ കിടന്ന് ഇരവാദം മുഴക്കുന്ന അച്ചന്‍മാര്‍ തന്നെയാണ്. പ്രേമിക്കുന്നതൊക്കെ മഹാപാപമാണെന്ന് കേട്ടാണ് ചെറുപ്പം മുതല്‍ ഒരോ കത്തോലിക്കനും വളര്‍ന്ന് വരുന്നത്. (ഇപ്പോള്‍ മാറ്റമുണ്ടായോന്നറിയില്ല. പള്ളീലൊക്കെ പോയിട്ട് കുറേ ആയി) സത്യത്തില്‍ പ്രേമിക്കാന്‍ ഇത്രയും സുവര്‍ണാവസരമുള്ള വേറേതേലും മതവിഭാഗമുണ്ടോന്ന് സംശയമാണ്. സണ്‍ഡേസ്കൂള്‍, മിഷന്‍ ലീഗ്, യുവദീപ്തി, KCYM, YSA പോലെ യുവതീയുവാക്കള്‍ക്ക് മിംഗിള്‍ ചെയ്യാന്‍ ചവറ് പോലെ അവസരങ്ങളുണ്ട്. പക്ഷേ അച്ചന്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും ലൈംഗികത നിഷിദ്ധമായതിന്‍റെ അസൂയയാണോ ഈ കടുത്ത നിയന്ത്രണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരേലും ഒന്ന് പ്രേമിച്ചെന്ന് കേട്ടാല്‍ അപ്പോള്‍ തന്നെ ഉപദേശം, കൗണ്‍സലിങ്ങ്, തലക്ക് പിടുത്തം, ധ്യാനം എന്നുവേണ്ട സകല ഉടായിപ്പും ഇറക്കി അതെങ്ങനെയേലും തല്ലിപ്പിരിക്കാന്‍ നോക്കും. (ഞാനും ഇങ്ങനെ ഒന്നുരണ്ട് പ്രണയങ്ങള്‍ക്ക് ടോര്‍പിഡോ വച്ചിട്ടുണ്ട് എന്ന സത്യം അത്യന്തം കുറ്റബോധത്തോടെ ഇത്തരുണത്തില്‍ വെളിപ്പെടുത്തുന്നു. :| മിയാ കുള്‍പ മിയാ കുള്‍പ മിയാ മാക്സിമാ കുള്‍പ. _/\_ ) ഇതിനെയൊക്കെ മറികടന്നാണ് പലരും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതുമൊക്കെ. ഇനി അന്യമതത്തില്‍ നിന്നൊരു പെണ്ണിനെയെങ്ങാനും പ്രേമിച്ചുപോയാല്‍ അവനേപ്പോലൊരു അസന്‍മാര്‍ഗ്ഗി വേറെയില്ല എന്ന ലൈനാണ് ഇവര്‍ക്കൊക്കെ. കര്‍ത്താവും പിന്നെയുള്ള പുണ്യവാളന്‍മാരില്‍ ഭൂരിഭാഗവും സിംഗിള്‍സ് ആയതും വേറൊരു കാരണമാണ്. പുണ്യം കിട്ടി സ്വര്‍ഗ്ഗത്തില്‍ പോണേല്‍ സെക്സ് പാടില്ല എന്നൊരു ബോധം അബോധമനസ്സില്‍ ചെറുപ്പത്തിലേ അങ്ങടിച്ചുകേറും. അവസാനം പുണ്യമൊന്നും വേണ്ട പെണ്ണ് മതിയെന്ന് തിരിച്ചറിയുമ്പോഴേക്കും മൂക്കില്‍ പല്ല് വന്ന് തുടങ്ങും. കത്തോലിക്കാ പെണ്‍കുട്ടികള്‍ മറ്റു മതസ്ഥരുടെ പുറകേ പോകുന്നുണ്ടേല്‍ നന്നായിപ്പോയെന്നേ ഞാന്‍ പറയൂ. അവര് കുറച്ചൂടെ പ്രായോഗികബുദ്ധി ഉള്ളവരാണെന്നതിന്‍റെ ദൃഷ്ടാന്തമാണത്. സ്വന്തം സമുദായത്തില്‍ നിന്ന് ഒരു കിഴങ്ങനും വരാത്തകൊണ്ടാണല്ലോ. സത്യത്തില്‍ എന്‍റെ ബുദ്ധി, കഴിവ്, നര്‍മ്മബോധം മുതലായവയൊക്കെ വേണ്ടവിധം ഉപയോഗിക്കാന്‍ പറ്റുന്ന ഒരു മതത്തില്‍ ജനിച്ചിരുന്നേല്‍ ഇപ്പോള്‍ കുറഞ്ഞത് ഒരു പതിനഞ്ചാം വിവാഹവാര്‍ഷികമെങ്കിലും ആഘോഷിക്കേണ്ട സമയമായി എന്ന സത്യം ഇവിടെ വെളിപ്പെടുത്താന്‍ ഈ എളിയ അവസരം ഉപയോഗിച്ചുകൊള്ളട്ടെ. :| ഈ പോസ്റ്റ് മൂലം ഏതേലും കത്തോലിക്കാ യുവാവിന് ബോധോദയമുണ്ടായാല്‍ ഞാന്‍ കൃതാര്‍ത്ഥനായി.

  2. Mercy !

    2021-09-20 12:23:41

    We are made to be attracted by beauty - true inner beauty of integrity and order as is evident in creation all around , yet that inner beauty and true love of always desiring the true good , what is best for the other . Yet , since The Fall , that has been almost an impossibility , from the rebellion and lies against the Goodness and Holiness and Oneness in the Most Holy Trinity . The Redemption that brought us the Love and holiness in the Lord , in His Incarnation , being God and man, with the Divine Will reigning in His Sacred humanity that has brought us all the grace to be conformed more and more to the pure mold of taking in all that He has done , rather has redone , for each of us , as varied as our faces , thus He alone truly knows to an extent . He desires that we be conformed to that mold , in our thoughts and words and deeds by asking for the graces , give us His Mother to come to help us do so - Mary , the True Mother of us all , to help us see magnified what that mold is like - she ' chosen ' as one who always served the Divine Will , sacrificing the human will , to thus bless all her children as well , to be set free from all sorts of seductive lies and related selfishness for self glory , vain glory etc : . The many legends through out history , including what are taught often in literature classes too to be seen for what they are - having the elements of lies that mock the Truth ; those who embrace such legends can become lukewarm in faith - major reason for same in our land too ,media and all too without discerning the lies and seductive spirits in them , to make us have more willingness to make reparation for all . Each of us can ask for forgiveness , including for what happened in the cruel incident of the college professor - yet , likely that many in the silence of hearts in The Church and out side too grieved and making reparation just as The Mother herself in The Passion , taking in every wound of The Lord in her Heart too , forgiving us and blessing us to be set free . St.Alphonsa did that , as did the Church in Korea that suffered severe persecution for years , 10, 000 martyrs in less than a century , termed as the Church of Silence , yet now flowering in faith .The willingness to accept the trials needed for holiness to thrive in families ,avoiding evils , contraception on down , taking time to surrender our will to what we are called to do , as in reading The Word , prayer , chaste lives , less of worldly media evangelisation in sharing the beauty and goodness in the faith - not by deception or threats , violence or even contempt for the errors in others , esp. since their capacity to put up with such could be far less ; instead , compassion for same and willingness to make reparation to The Lord and His Mother , whose Hearts too grieve over such with us and for us . The ways of reparation as made powerfully possible in The Church , responsibility in love to share the truth where there are errors - that too needed esp. from those entrusted to do just that . All of us being one in The Wounds , for all occasions of negligences , not having been ardent enough in our own roles , including having been lukewarm esp. in the past in not sharing the faith , from the lies related to the caste system that afflicted us as well . Mercy !

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ബിനീഷിന് ജാമ്യം ; അറസ്റ്റിലായിട്ട് നാളെ ഒരു വര്‍ഷം

എഎ റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്

പന്തീരാങ്കാവ് യുഎപിഎ കേസ് ; എന്‍ഐഎയ്ക്ക് തിരിച്ചടി ; താഹയ്ക്ക് ജാമ്യം

വി.ഡി സതീശന് ഇനി സെഡ് കാറ്റഗറി സുരക്ഷ ഇല്ല

മോദിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച

കേരളത്തില്‍ സ്ത്രീകളുടെ അവസ്ഥ ഉത്തരേന്ത്യയേക്കാള്‍ ഭയാനകമെന്ന് പ്രതിപക്ഷം

ജമ്മുകാശ്മീരില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു

കര്‍ഷക സമരത്തില്‍ പങ്കെടുത്തു മടങ്ങിയ വനിതാ കര്‍ഷകര്‍ ട്രക്കിടിച്ച് മരിച്ചു

ആര്യന്‍ ഖാന്‍ കേസിലെ വിവാദ സാക്ഷി പിടിയില്‍

മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട്; സംസ്ഥാനം സജ്ജമെന്ന് മന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; അപ്പീല്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് സിറോ മലബാര്‍ സഭ

മിന്നല്‍ പ്രളയത്തില്‍ മരണത്തെ മുഖാമുഖം കണ്ട അമ്മയേയും കുഞ്ഞിനേയും സാഹസികമായി രക്ഷപ്പെടുത്തി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ദത്ത് വിവാദം ;അനുപമയുടെ അച്ഛനെതിരെ സിപിഎം നടപടി

പുതിയ പാര്‍ട്ടിയുമായി അമരീന്ദര്‍സിംഗ് ; 117 സീറ്റുകളില്‍ മത്സരിക്കും

തിരുവനന്തപുരം മേയറെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷം നിയമസഭയില്‍

വാക്‌സിനെടുത്ത പൗരന്‍മാര്‍ക്ക് വിദേശ യാത്രാ വിലക്ക് നീക്കി യുഎഇ

പാകിസ്ഥാന്റെ വിജയം ആഘോഷിച്ച പെണ്‍കുട്ടികള്‍ക്കെതിരെ യുഎപിഎ

പെഗാസസ് കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി ; അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി

സഭാതര്‍ക്കത്തില്‍ വിധി നടപ്പിലാക്കാത്തത് ജനാധിപത്യവിരുദ്ധമെന്ന് കാതോലിക്കാ ബാവ

വിവാദ ദത്ത് നല്‍കല്‍ ; പോലീസ് കാട്ടിയത് തികഞ്ഞ കൃത്യവിലോപം

മുല്ലപ്പെരിയാര്‍ : നിര്‍ണ്ണായക തീരുമാനവുമായി മേല്‍നോട്ട സമിതി

കോവാക്‌സിന് അംഗീകാരം നല്‍കുന്നതില്‍ തീരുമാനം ഉടനെന്ന് ലോകാരോഗ്യ സംഘടന

കുര്‍ബാനക്രമം ഏകീകരണം: സിറോ മലബാര്‍ സഭ സിനഡ് തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് എറണാകുളം വൈദിക കൂട്ടായ്മ

അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാര്‍ക്കും ചേര്‍ത്തല തങ്കപ്പ പണിക്കര്‍ക്കും കലാമണ്ഡലം ഫെലോഷിപ്പ്

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

മുഖ്യമന്ത്രിക്കെതിരെ കെ.കെ. രമ ; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍ ; സഭയില്‍ ബഹളം

ആര്യന്‍ ഖാന്‍ കേസ് ; സമീര്‍ വാങ്കഡെയെയ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍

മേയര്‍ക്കെതിരായ പരാമര്‍ശം ; ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരന്‍

View More