Image

കേരളത്തിന്റെ ശക്തനായ പത്ര പ്രവര്‍ത്തകന് ആദരാജ്ഞലികള്‍: ഫൊക്കാന

ഷീല ചെറു Published on 20 September, 2021
കേരളത്തിന്റെ ശക്തനായ പത്ര പ്രവര്‍ത്തകന് ആദരാജ്ഞലികള്‍: ഫൊക്കാന
മരണം-ഏതൊരു വ്യക്തിയുടെയും ഈ ലോകജീവിതത്തിന്റെയും അവസാനമാണെങ്കിലും, ഒരു എഴുത്തുകാരന്റെ അല്ലെങ്കില്‍ വ്യക്തിജീവിതങ്ങളുടെ മരണം അവിടെ അവസാനിക്കുന്നില്ല, അവരുടെ എഴുത്തുകളും, കഥകളും, ജീവിതാനുഭവങ്ങളും മറ്റും ഈ ലോകാവസാനം വരെ തുടര്‍ന്നുകൊണ്ടേയിരിക്കും, അവ ജീവിച്ചുകൊണ്ടേയിരിക്കും. ശ്രീ.കെ.എം.റോയ് എനിക്ക പിതൃതുല്യനായ ഗുരുവും, പത്രപ്രവര്‍ത്തകനും, പ്രചോദനവുമായിരുന്നു. നാമെല്ലാവരും ഒരുപോലെ ഓമനിക്കുന്ന, നമ്മുടെ സ്‌ക്കൂള്‍ കലാലയ ജീവിതത്തില്‍, ഒരുപാടു ധന്യമുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു. ശ്രീ.കെ,എം. റോയ് ലീഡ് ചെയ്ത ഒരു സ്റ്റഡി സെമിനാര്‍. സരസമായ ശൈലിയും, ചുറുചുറുക്കും, കാതലായ ആശയങ്ങളും കൊണ്ട് എല്ലാ സ്റ്റുഡന്‍സിനേയും കൈയ്യിലെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സ്‌ക്കൂള്‍ കോളേജ് മാഗസിനുകളില്‍ എനിക്കുള്ള പങ്കാളിത്തത്തിന് തീര്‍ച്ചയായും ശ്രീ.കെ.എം.റോയ് എനിക്ക് പ്രചോദനമേകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇരുളും വെളിച്ചവും അന്വര്‍ത്ഥമാണ്.

അദ്ദേഹത്തിന്റെ ഈ ലോകത്തില്‍ നിന്നുള്ള വേര്‍പാടില്‍ വളരെയധികം ദുഃഖിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിനും, ആയിരക്കണക്കിന് ആരാധകര്‍ക്കും, ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകളും ആശ്വാസങ്ങളും അര്‍പ്പിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ശ്രീ.ജേക്കബ് പടവത്തിലും, ടീമംഗങ്ങളും വ്യസനത്തോടെ അറിയിച്ചു. അദ്ദേഹത്തിന്റെ പത്രധര്‍മ്മവും, സമൂഹത്തിലേക്കുള്ള സംഭാവനകളും വ്യക്തിത്വ ഗുണങ്ങളും നമ്മുടെ സമൂഹത്തിനു ലഭിച്ച ഒരു നിധിയാണെന്നും അത് എന്നന്നേയ്ക്കും ലോകം മുഴുവനും, ഒരു മഹത്തായ സംഭാവനയായി, ഓര്‍മ്മയായി നിലകൊള്ളുമെന്നും ശ്രീ ജേക്കബ് പടവത്തില്‍ അദ്ദേഹത്തിന്റെ ഫൊക്കാനയുടെ ശ്രീ.കെ.എം.റോയ് അനുശോചന കോണ്‍ഫ്രന്‍സ് കോളില്‍ എല്ലാവരെയും അറിയിച്ചു. എന്തു ചിന്തിക്കണം എന്നല്ല, എങ്ങനെ ചിന്തിക്കണമെന്നാണ് നമ്മള്‍ പഠിക്കേണ്ടത് എന്ന് നമ്മളെ ഓര്‍മ്മിപ്പിച്ച എഴുത്തുകാരന്... ശ്രീ.കെ.എം.റോയ്ക്ക് 'ഫൊക്കാന'യുടെ എല്ലാവിധ ബഹുമാനങ്ങളും അര്‍പ്പിക്കുന്നതോടൊപ്പം അദ്ദേഹം നമ്മുടെ സമൂഹത്തിനും, രാഷ്ട്രത്തിനു, പത്രധര്‍മ്മത്തിനും നല്‍കിയ എല്ലാ സംഭാവനകള്‍ക്കും നന്ദിരേഖപ്പെടുത്തുന്നതായും ഫൊക്കാനയുടെ പ്രസിഡന്റ് ശ്രീ.ജേക്കബ് പടവത്തിലും, സെക്രട്ടറി വര്‍ഗ്ഗീസ് പാലമലയിലും, ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശ്രീ.വിനോദ്, കെയര്‍ക്കെയും, ട്രഷറര്‍ ശ്രീ.അബ്രഹാം കളത്തിലും, മറ്റ് ടീമംഗങ്ങളും അറിയിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് അവരുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നതായും, അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി പ്രാര്‍ത്ഥനയിലും, ഞങ്ങളുടെ ചിന്തകളിലും നിങ്ങളെല്ലാവരും ഉണ്ടായിരിക്കുമെന്നും അറിയിച്ചുകൊണ്ട്, അനുശോഛനം അവസാനിച്ചു.

നന്ദിയോടെ, സ്‌നേഹത്തോടെ, ആദരവോടെ...
 നിങ്ങളുടെ സ്വന്തം ഫൊക്കാന.

Join WhatsApp News
Sheela Cheru 2021-09-21 02:32:50
Thank You for sharing our news! With great application ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക