Image

മലയാളചലച്ചിത്രം ' കോള്‍ഡ് കേസ് ' ന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

Published on 20 September, 2021
മലയാളചലച്ചിത്രം ' കോള്‍ഡ് കേസ്  '  ന്റെ   വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍, ഹൊറര്‍ ത്രില്ലര്‍ എന്നിങ്ങനെ രണ്ട് ജോണറുകളുടെ മിശ്രണമായി എത്തിയ ചിത്രം ' കോള്‍ഡ് കേസിന്റെ ' വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.

ഹൊററും കുറ്റാന്വേഷണവും സമാന്തരമായ ട്രാക്കിലൂടെ പോകുന്ന ഒരു സസ്‌പെന്‍സ് ത്രില്ലറാണ് 'കോള്‍ഡ് കേസ് ' . മരിച്ചത് ആര് എന്നതിനെക്കുറിച്ച് പോലും ഒരു തുമ്പ് ഇല്ലാതെ കേസ് അന്വേഷിക്കുന്ന പൊലീസും തന്റെ ജീവിതത്തില്‍ അരങ്ങേറുന്ന അമാനുഷിക സംഭവങ്ങളുടെ ചുരുളഴിയിക്കാന്‍ ശ്രമിക്കുന്ന ഒരു ഇന്‍വസ്റ്റിഗേറ്റിവ് ജേണലിസ്റ്റുമാണ് സിനിമയുടെ രണ്ട് വശങ്ങളില്‍ ഉള്ളത്  . ഒരു അന്വേഷണാത്മക സിനിമയെ രണ്ട് തലത്തില്‍ അവതരിപ്പിച്ച് പ്രേക്ഷകനെ നിരന്തരം ചിന്തിപ്പിക്കുകയും ഉദ്വേഗഭരിതരാക്കുകയും ചെയ്യുന്നുണ്ട് പൃഥ്വിരാജും അതിഥി ബാലനും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം.

മലയാളചലച്ചിത്രം  ' കോള്‍ഡ് കേസ്  '  സെപ്തംബര് 26  , ഞായറാഴ്ച വൈകുമരം 5.30 ന്  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക