Image

നിരപരാധിത്വം കാലം തെളിയിക്കും': ഐടി റെയ്ഡില്‍ പ്രതികരണവുമായി സോനു സൂദ്‌

Published on 20 September, 2021
നിരപരാധിത്വം കാലം തെളിയിക്കും': ഐടി റെയ്ഡില്‍ പ്രതികരണവുമായി സോനു സൂദ്‌
ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ ആദ്യ പ്രതികരണവുമായി ബോളിവുഡ് നടന്‍ സോനു സൂദ്. തന്റെ നിരപരാധിത്വം കാലം തെളിയിക്കും, എന്റെ ഫൗണ്ടേഷനിലെ ഓരോ പൈസയും വിലയേറിയ ജീവന്‍ രക്ഷിക്കാനും ആവശ്യക്കാരിലേക്ക് എത്താനുള്ളതുമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.

കഴിഞ്ഞ നാലു ദിവസമായി അതിഥികളെ വരവേല്‍ക്കുന്നതില്‍ (ആദായ നികുതി വകുപ്പ്) തിരക്കിലായിരുന്നുവെന്നും നടന്‍ പറയുന്നു. സോനു സൂദ് 20 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി (ഐടി) വകുപ്പിന്റെ കണ്ടെത്തല്‍. വ്യാജ കമ്ബനികളില്‍നിന്ന് നിയമവിരുദ്ധമായി വായ്പകള്‍ സംഘടിപ്പിക്കുകയും ഈ പണം ഉപയോഗിച്ച്‌ നിക്ഷേപങ്ങള്‍ നടത്തുകയും വസ്തുക്കള്‍ വാങ്ങുകയും ചെയ്തുവെന്നും അധികൃതര്‍ പറയുന്നു.

സോനു സൂദിന്റെ മുംബൈയിലെ ഓഫിസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്ബനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അതേസമയം സോനുവിന്റെ ട്വീറ്റിനെ പിന്തുണച്ച്‌ നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക