Gulf

മെയ്ഡ്‌സ്റ്റോണില്‍ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 16ന്

Published

on


മെയ്ഡ്‌സ്റ്റോണ്‍: കെന്റിലെ പ്രമുഖ മലയാളി കൂട്ടായ്മയായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 16ന് നടക്കും. ഇക്കഴിഞ്ഞ ജൂണ്‍ അവസാന വാരത്തില്‍ വിജയകരമായി നടത്തിയ ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശം അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് എംഎംഎയുടെ പുതിയ കായികമാമാങ്കം മെയ്ഡ്‌സ്റ്റോണില്‍ അണിയിച്ചൊരുക്കുന്നത്.

ഒക്ടോബര്‍ 16 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഓള്‍ യുകെ തലത്തില്‍ ഇന്റര്‍മീഡിയറ്റ് കാറ്റഗറിയില്‍ ഉള്ള പുരുഷ·ാരുടെ ഡബിള്‍സ് വിഭാഗത്തില്‍ ആയിരിക്കുയും ടൂര്‍ണമെന്റ് നടക്കുക. യുകെ മലയാളികളായിട്ടുള്ള ഇന്റര്‍മീഡിയറ്റ് കാറ്റഗറിയില്‍ ഉള്ള ആര്‍ക്കും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. മെയ്ഡ്‌സ്റ്റോണ്‍ സെന്റ് അഗസ്റ്റിന്‍ അക്കാദമിയുടെ ബാഡ്മിന്റണ്‍ കോര്‍ട്ടിലായിരിക്കും ടൂര്‍ണമെന്റ് നടക്കുക. ഒരേ സമയം അഞ്ചു ഗെയിമുകള്‍ നടത്താവുന്ന രീതിയില്‍ ആണ് ടൂര്‍ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 25 ന് മുന്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ടീം ഒന്നിന് 30 പൗണ്ട് ആയിരിക്കും. ഗ്രൂപ്പ് സ്റ്റേജില്‍ വിവിധ പൂളുകളില്‍ നിന്ന് മുന്നിലെത്തുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും. തുടര്‍ന്ന് സെമിഫൈനല്‍, ഫൈനല്‍ എന്നിവ നടക്കും. സമ്മാനാര്‍ഹരെ കാത്തിരിക്കുന്നത് ആകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും ആണ്. ടൂര്‍ണമെന്റിലെ ചാന്പ്യ·ാര്‍ക്ക് 301 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫികളും ലഭിക്കും. റണ്ണര്‍ അപ്പ് ആകുന്ന ടീമിന് 201 പൗണ്ടും ട്രോഫികളും, മൂന്നും നാലും സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 101 , 51 പൗണ്ടും ട്രോഫികളും സമ്മാനിക്കും.


യുകെ മലയാളികള്‍ തമ്മില്‍ സാഹോദര്യവും ഐക്യവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തപ്പെടുന്ന ഇത്തരത്തിലുള്ള കായിക മത്സരങ്ങള്‍ വിജയിപ്പിക്കുവാനും ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാനും എല്ലാ കായികപ്രേമികളെയും മെയ്ഡ്സ്റ്റണിലേക്ക് ക്ഷണിക്കുന്നതായി ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍ രെഞ്ചു വര്‍ഗീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രെഞ്ചു വര്‍ഗീസ് - 07903158434 / രാജി - 07828946811

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജര്‍മനിയില്‍ നിര്‍ബന്ധിത വാക്‌സിനേഷന്‍ നിയമമായേക്കും

സീറോ മലബാര്‍ ഇടവക പ്രഖ്യാപനത്തിന് ഒരുങ്ങി ലീഡ്‌സ്

യുക്മ ദേശീയ കലാമേള - 2021 രജിസ്‌ട്രേഷന്‍ നവംബര്‍ 28 വരെ നീട്ടി

യൂറോപ്പ് വീണ്ടും കോവിഡിന്റെ പിടിയില്‍; 5 മുതല്‍ 9 വരെ പ്രായമുള്ള കുട്ടികളില്‍ രോഗബാധ കൂടുതല്‍

മാത്യു പാറ്റാനി കൊളോണില്‍ അന്തരിച്ചു

ജര്‍മനിയില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് ശന്പളം ലഭിച്ചേക്കില്ല

ഇറ്റലിയില്‍ കോവിഡ് ഗ്രീന്‍ പാസ് നിയമങ്ങള്‍ കര്‍ശനമാക്കി

യൂറോപ്പ് വീണ്ടും കോവിഡ് ഭീതിയില്‍; വാക്‌സിനേഷന്‍ കുറഞ്ഞത് വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍

ജര്‍മനിയില്‍ കാര്‍ണിവലിന് തുടക്കമായി

മോദിക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ യാത്രയയപ്പ്

ലുഡ്വിഗ്‌സ്ഹാഫനില്‍ പരുമലപ്പെരുനാള്‍ നവംബര്‍ 6 ന്

12ാമത് യുക്മ ദേശീയ കലാമേള 2021 വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഡിസംബറില്‍

രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ 13ന്; അനുഹ്രഹ സാന്നിധ്യമായി മാര്‍ സ്രാന്പിക്കല്‍ ബഥേല്‍ സെന്ററില്‍

ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന് പുതു നേതൃത്വം

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ അവാര്‍ഡ്ദാന സമ്മേളനവും ലോഗോ പ്രകാശനവും നടത്തി

ജര്‍മനിയില്‍ കോവിഡ് വ്യാപന നിരക്ക് വീണ്ടും ഉയര്‍ന്നു

ലക്‌സംബര്‍ഗില്‍ കഞ്ചാവ് വളര്‍ത്തല്‍ നിയമവിധേയമാക്കി

സ്വീഡിഷ് ചലച്ചിത്രമേളയില്‍ പുരസ്‌കാര നിറവില്‍ മലയാളിയും

യു.കെയിലെ 'പുതുപ്പള്ളി'യിൽ ജെ എസ് വി ബി എസ് ഒക്ടോബര് 30-നു

ഓസ്ട്രിയ സര്‍ക്കാരിന്റെ മാധ്യമ വിഭാഗത്തിന്റെ തലവനായി മലയാളി യുവാവ്

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോ: 15,16,17 തീയതികളില്‍

വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ 'കണിക്കൊന്ന' പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം നവ്യാനുഭവമായി

നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം

സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ നവംബര്‍ 4,5,6 തീയതികളില്‍

വിയന്നയില്‍ ഉപരിപഠനത്തിനെത്തിയ ജോബിന്‍ രാജുവിന് യൂറോപ്യന്‍ യൂണിയന്റെ ഫെലോഷിപ്പ്

സമീക്ഷ യുകെ ഗ്ലോസ്റ്റര്‍ ഷെയര്‍ ബ്രാഞ്ചിന് പുതു നേതൃത്വം

ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9ന്

മലയാളിക്ക് ബ്രിട്ടീഷ് എന്പയര്‍ അവാര്‍ഡ്

ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കുമെന്ന് ബ്രിട്ടന്‍

View More