Image

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ഞായറാഴ്ച

Published on 25 September, 2021
മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പഠനോത്സവത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ഞായറാഴ്ച



ലണ്ടന്‍: മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ യുകെയിലെ പഠന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്കായി നടത്തിയ 'കണിക്കൊന്ന' പഠനോത്സവത്തില്‍ വിജയികളായ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം സെപ്റ്റംബര്‍ 26 ഞായര്‍ വൈകുന്നേരം നാലിന് നടത്തപ്പെടുന്നു. കേരള സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിക്കുന്നതാണ്.

മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. മലയാളം മിഷന്‍ ഭാഷാദ്ധ്യാപകന്‍ ഡോ. എം.ടി ശശി, യുകെ ചാപ്റ്റര്‍ നോര്‍ത്ത് റീജണ്‍ കോര്‍ഡിനേറ്റര്‍ ബിന്ദു കുര്യന്‍ എന്നിവര്‍ ആശംസകള്‍ നേരും. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി.എ. ജോസഫ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഏബ്രഹാം കുര്യന്‍ സ്വാഗതവും പ്രവര്‍ത്തക സമിതി അംഗം ദീപ സുലോചന നന്ദിയും പറയും.

കോവിഡ് മഹാമാരിയുടെ വിഷമതകള്‍ നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോയിട്ടും യുകെയിലെ 5 മേഖലകളില്‍ നിന്നുമായി 13 സ്‌കൂളുകളില്‍നിന്ന് 152 പഠിതാക്കളെ പങ്കെടുപ്പിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ 10 ന് നടത്തിയ ആദ്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കണിക്കൊന്നയുടെ മൂല്യനിര്‍ണയമായ പഠനോത്സവം വലിയ വിജയമായിരുന്നു.

വിവിധ പഠന കേന്ദ്രങ്ങളില്‍ നിന്നുമായി പഠനോത്സവത്തില്‍ പങ്കെടുക്കുവാനെത്തിയ കുട്ടികളെ മൂന്ന് വിഭാഗമായി തിരിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിരവധി വെര്‍ച്വല്‍ ക്ലാസ് റൂമുകള്‍ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയില്‍ നടത്തിയത്. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും അധ്യാപകരും സാങ്കേതിക പ്രവര്‍ത്തകരും രക്ഷകര്‍ത്താക്കളും കൂട്ടായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് പഠനോത്സവം വിജയകരമായി നടത്തുവാനും യഥാസമയം മൂല്യനിര്‍ണയം നടത്തി റിസള്‍ട്ട് പ്രഖ്യാപിക്കുവാനും പഠനോത്സവ കമ്മിറ്റിക്ക് സാധിച്ചത്.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഭാരവാഹികള്‍ക്കും വിവിധ പഠന കേന്ദ്രങ്ങളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ആവേശവും സന്തോഷവും പകരുന്ന രീതിയില്‍ ഞായറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുവാനായി മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തകരെയും അധ്യാപകരെയും രക്ഷിതാക്കളെയും പഠിതാക്കളെയും അഭ്യുദയകാംക്ഷികളെയും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി.എ. ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ ജയപ്രകാശ് എസ്.എസ്, മേഖല കോര്‍ഡിനേറ്റര്‍മാരായ ബേസില്‍ ജോണ്‍, ആഷിക്ക് മുഹമ്മദ് നാസര്‍, ബിന്ദു കുര്യന്‍, ജിമ്മി ജോസഫ്, രഞ്ചു പിള്ള എന്നിവര്‍ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.


2017 സെപ്റ്റംബറില്‍ ലണ്ടനില്‍ മുന്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്ത മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഇന്ന് 6 മേഖലകളിലായി 47 പഠനകേന്ദ്രങ്ങളും 150തോളം അധ്യാപകരും 900 ത്തോളം പഠിതാക്കളുമായി വളര്‍ച്ചയുടെ പാതയിലാണ്. 134 അധ്യാപകര്‍ക്ക് മലയാളം മിഷനില്‍ നിന്ന് പ്രാഥമിക ട്രെയ്‌നിംഗ് ലഭിച്ചു കഴിഞ്ഞു.

യു കെ യിലെ എല്ലാ പ്രദേശങ്ങളിലും മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ച് പുതിയ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുവാനുള്ള പരിശ്രമങ്ങള്‍ യുകെ ചാപ്റ്റര്‍ ഭാരവാഹികള്‍ നടത്തി വരികയാണ്. പുതിയ സ്‌കൂളുകള്‍ ആരംഭിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് (07846747602) സെക്രട്ടറി ഏബ്രഹാം കുര്യന്‍ (07882791150) എന്നിവരെയോ അതാത് മേഖല കോര്‍ഡിനേറ്റര്‍മാരെയോ ബന്ധപ്പെടുക. ാമഹമ്യമmalayalammissionukchapter@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

ZOOM MEETING ID: 82962773746
Passcode: MAMIUK

www.facebook.com/MAMIUKCHAPTER/live

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക