Image

ഹസ്സന്‍ കുഞ്ഞിന് യാത്രയയപ്പു നല്‍കി.

Published on 04 October, 2021
ഹസ്സന്‍ കുഞ്ഞിന് യാത്രയയപ്പു നല്‍കി.
റിഗ്ഗയില്‍ പ്രസിഡന്റ് ബി എസ് പിള്ളൈയുടെ അധ്യക്ഷതയില്‍ നടന്ന ലളിതമായ ചടങ്ങില്‍ അസോസിയേഷന്റെ ഉപഹാരം ഹസ്സന്‍ കുഞ്ഞിന് നല്‍കി. കായംകുളം NRIs കുവൈറ്റ് വൈസ് പ്രസിഡന്റ് ടോം ജേക്കബിന്റെ മാതാവും മുന്‍ കായംകുളം ബോയ്‌സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ്സും എ.ഇ.ഓയുമായിരുന്ന മറിയാമ്മ ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്.   യോഗത്തില്‍ അബ്ദുല്‍ വഹാബ്, ശ്രീകുമാര്‍ പിള്ളൈ, ഗോപാലകൃഷ്ണന്‍ ഗോപിനാഥന്‍, സുനില്‍ എസ് എസ്, സതീഷ് പിള്ളൈ, രഞ്ജിത് പിള്ളൈ, അരുണ്‍ സോമന്‍, ബിജു ഖാദര്‍, മധു കുട്ടന്‍ എന്നിവര്‍ സംസാരിച്ചു.

ആക്ടിങ് ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു പാറയില്‍ നന്ദിയും പറഞ്ഞു.

നാട്ടിലേക്കു മടങ്ങിയാലും തന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും അസോസിയേഷന് ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തില്‍ ഹസ്സന്‍ കുഞ്ഞു  ഉറപ്പു നല്‍കി. യാത്രയയപ്പിന് നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക