Image

ചരമഗീതം (കവിത: ലിബിൻ മേഴ്സി ആന്റണി )

Published on 04 October, 2021
ചരമഗീതം (കവിത: ലിബിൻ മേഴ്സി ആന്റണി )
മിഴികളിൽ നിറഞ്ഞോരെൻ 
ആത്മദുഃഖങ്ങളെ 
പങ്കിട്ടെടുത്തതും 
നീയെൻ നാഥേ..
പതറുമീ പഥികനെൻ 
പാദുകങ്ങളെ
പതറാതെ ചേർത്തതും  
നീ തന്നെയെൻ നാഥേ ..
ഇടറുമെൻ കണ്ഠത്തിൻ നൊമ്പരവും
തോരാത്ത 
മിഴികൾ തൻ 
മൗനവ്യഥകളും
ഞാൻ 
അറിയാതെ
പോയൊരെൻ നാഥെ...
കാലങ്ങൾക്കപ്പുറം 
ആത്മാഹൂതി ചെയ്തനിൻ 
സ്വപ്നങ്ങൾക്കൊപ്പമായ് -
ഭോഗിച്ചു തീർത്ത 
നിൻ ദേഹത്തേയും 
ഞാനിന്നീ അഗ്നിക്ക് ബലി നൽകി ,
മരണം 
അടർത്തിയയെൻ പ്രണയത്തിനായി 
ഞാനിന്ന് എഴുതുന്നിതെ -
ന്നാത്മാവിൻ ചരമഗീതം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക