Image

ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കുമെന്ന് ബ്രിട്ടന്‍

Published on 06 October, 2021
 ഇന്ത്യക്കാരുടെ യാത്ര എളുപ്പമാക്കുമെന്ന് ബ്രിട്ടന്‍



ലണ്ടന്‍: ഇന്ത്യക്കാര്‍ക്ക് ബ്രിട്ടനിലേക്കുള്ള യാത്ര എളുപ്പമാക്കാന്‍ ശ്രമം തുടരുകയാണെന്നും, ഇന്ത്യന്‍ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ സന്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍.

ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് പ്രതികരണം. നേരത്തെ ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടിക്ക് മറുപടിയായാണ് പുതിയ നിബന്ധന കൊണ്ടു വന്നത്.

ഘട്ടംഘട്ടമായി മറ്റ് രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ് യുകെയുടെ ലക്ഷ്യം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിനായി ഇന്ത്യയിലെ പൊതു ആരോഗ്യകേന്ദ്രത്തിന്റെ സഹായം തേടുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷന്‍ വക്താവ് അറിയിച്ചു.

നിരവധി ഇന്ത്യക്കാര്‍ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇതിനകം യുകെയിലെത്തിയിട്ടുണ്ട്. 2021 ജൂണ്‍ വരെ 62,500 പേര്‍ക്ക് വിദ്യാര്‍ഥി വിസ അനുവദിച്ചിട്ടുണ്ട്. വിസകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുന്‌പോള്‍ 30 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക