Image

കല കുവൈറ്റ് 'എന്റെ കൃഷി' കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു

Published on 06 October, 2021
 കല കുവൈറ്റ് 'എന്റെ കൃഷി' കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു


കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ ന്ധഎന്റെ കൃഷിന്ധ കാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 16ന് വിത്ത് വിതരണം നടത്താനും ഒക്ടോബര്‍ 16നു മത്സരം ആരംഭിച്ച് മാര്‍ച്ച് അവസാനവാരം അവസാനിക്കുന്ന രീതിയിലാണ് എന്റെ കൃഷിയുടെ മത്സരക്രമം ഒരുക്കിയിരിക്കുന്നത്.

ഫ്‌ളാറ്റുകളിലെ ബാല്‍ക്കണികളിലും, ടെറസുകളിലും കാര്‍ഷിക വിളകള്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കാളികളാകാം. കല കുവൈറ്റിന്റെ യൂണിറ്റുകളുമായി ബന്ധപ്പെട്ടു സൗജന്യമായി ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. കുവൈറ്റിലെ കാര്‍ഷിക രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സമിതി 2022 മാര്‍ച്ച് ആദ്യവാരം മുതല്‍ മാര്‍ച്ച് 15 വരെ ഓരോ കര്‍ഷകസുഹൃത്തുക്കളെയും നേരില്‍ക്കണ്ട് കാര്‍ഷിക വിളകള്‍ വിലയിരുത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്യും. കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ ഉപയോഗം, കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ നോക്കിയാണ് വിജയികളെ തീരുമാനിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും 6705 9835,
9796 1678.
അബാസിയ - 6705 8407
സാല്‍മിയ - 9004 9927
അബുഹലീഫ - 6939 3227
ഫഹാഹീല്‍ - 6047 7624

എന്നീ നന്പറുകളിലോ kala.entekrishi@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. www.kalakuwait.com എന്ന വെബ്‌സൈറ്റിലും രജിസ്‌ട്രേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 15.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക