Image

പ്രണയവര്‍ണ്ണങ്ങള്‍(കവിത: ജോയി പാരിപ്പളളില്‍)

ജോയി പാരിപ്പളളില്‍ Published on 11 October, 2021
 പ്രണയവര്‍ണ്ണങ്ങള്‍(കവിത: ജോയി പാരിപ്പളളില്‍)
പ്രണയ വര്‍ണ്ണങ്ങളുടെ പ്രതിഫലനം
പ്രിയപ്പെട്ടവരുടെ കര്‍ണ്ണങ്ങളില്‍
മരണ മണികളുടെ പ്രതിധ്വനിയെങ്കില്‍
പ്രണയം വെറും പ്രഹേളിക മാത്രം...!!

പ്രേമിച്ച് പ്രേതമാകുന്നതോ പ്രേമം?
പ്രേമം പ്രതികാരമാകുന്ന പ്രതിഭാസം-
പ്രണയമല്ല എന്ന് നാം പ്രതികരിക്കണം
പ്രത്യുത അത് പ്രേമചാപല്യം മാത്രം...!!

പണവും പ്രതാപവും നോക്കി പ്രേമിച്ചാല്‍
പ്രണയം വെറും പ്രകടനം മാത്രം
പഠനം പ്രണയത്തിനൊപ്പമെങ്കില്‍
പതനം പ്രവചനാതീതമെന്ന് നിശ്ചയം
പഴയകാല പ്രേമം പ്രതീക്ഷാനിര്‍ഭരം
പ്രോജ്ജ്വലവും എന്നത് പരമാര്‍ത്ഥം....!
പ്രണയത്തിന് അന്ന് പകപോക്കലില്ല
പ്രണയനഷ്ടത്തില്‍ പാട്ടുകള്‍ മാത്രം...!!

പ്രേമമില്ലാതെ പഠനം എന്ന പ്രതിജ്ഞ
പഠനത്തിലൂടെ പ്രതിഭ വളരാനും
പ്രതീക്ഷാ നിര്‍ഭരമായ ജീവിതം
പടത്തുയര്‍ത്താനും പര്യാപതം

പ്രണയത്തിന്റെ പേരില്‍ ദിനവും
പ്രാണന്‍ വെടിയുന്ന കൗമാരം
പുകള്‍പെറ്റ നാടിന്നപമാനവും
പുരോഗതിക്ക് പ്രതികൂലവും...!!

പ്രണയം ചാപല്യ മാവാതിരിക്കാന്‍
പ്രണയം പ്രതികാരമാവാതിരിക്കാന്‍
പ്രിയപ്പെട്ടവരെ പിരിയാതിരിക്കാന്‍
കൗമാരമേ, പ്രണയം പ്രിയകരമാക്കൂ....!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക