Image

നരഭോജി (കവിത: ആഞ്ജല ഫിലിപ്പ് വാമറ്റത്തിൽ)

Published on 11 October, 2021
നരഭോജി (കവിത: ആഞ്ജല ഫിലിപ്പ് വാമറ്റത്തിൽ)
കാഴ്ചയിൽ ചെറുപ്പം
വാഴ്ചയിൽ വലുപ്പം
വ്യാജനാമീ  നരഭോജിയെ
സൂക്ഷിക്കുവിൻ .

ചീന്തുന്ന ചതിയരാം
ചെന്നായ്ക്കളിവർ      
ജൻമം മുഴുവനായ്
കാർന്നുതിന്നും ചതികൾതൻ
ഒളിസങ്കേതം തന്നെയല്ലോ.

 മറക്കരുതൊരി
ക്കലുമിതിൻ  
പിന്നിലെ
നന്മകളെ എങ്കിലും
ഊണില്ല ,    ഉറക്കവുമില്ല
ഫോണിൽ   കുത്തിക്കളി-
ക്കുന്ന   തലമുറകൾ,  കർത്തവ്യങ്ങളെ
പിന്നിലാക്കിയിട്ടോടി -
ക്കയറുന്നവർ  ഉള്ളിലേക്ക്.

ചിലവഴിച്ചിടുന്നു  അധ്വാനത്തിൻ  
ഫലം   മുഴുവൻ
ഈ   പൈശാചിക  
നരഭോജിക്കു    മുന്നിൽ.

ഫോണിൻ ചെറുവെളിച്ചം
കിട്ടിയാലിവർക്കാശ്വാസമായ്...

ജീവിത ജലധിതൻ  ജൈത്രയാത്രയിലും
ജ്വലിക്കും  ജഠരാഗ്നിയിലുമിത്  ജീവനാക്കി
ജന്മം മുഴുവൻ ജീവച്ഛവമായിടുന്നു ;

ജയമോ, ജിഗീഷമോയില്ലാ-
ത്തൊരീ  ജീവിതം ജീർണ്ണിച്ച വെറും
ജഡമായിടുന്നു ...!
നരഭോജി (കവിത: ആഞ്ജല ഫിലിപ്പ് വാമറ്റത്തിൽ)
Join WhatsApp News
Baburaj 2021-10-12 13:10:34
അടിപൊളി ഇഷ്ടായി അഭിനന്ദനങ്ങൾ
Karthikeyan Ajan 2021-10-14 00:06:04
നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ... ഇനിയും പ്രതീക്ഷയോടെ....
Baby 2021-10-14 14:47:29
അഭിനന്തനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക