Image

ഹൃദയാഘാതം: നിര്‍മാതാവ് മഹേഷ് കൊനേരു അന്തരിച്ചു

Published on 12 October, 2021
ഹൃദയാഘാതം: നിര്‍മാതാവ് മഹേഷ് കൊനേരു അന്തരിച്ചു
തെലുങ്ക് സിനിമാനിര്‍മാതാവ് മഹേഷ് കൊനേരു അന്തരിച്ചു. 40 വയസ്സായിരുന്നു. വിശാഖപ്പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

മിസ് ഇന്ത്യ, 118, തിമരുസു തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ മഹേഷ് കൊനേരുവിന് ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍ എന്ന പേരില്‍ ഒരു നിര്‍മാണ കമ്ബനി സ്വന്തമായിട്ടുണ്ടായിരുന്നു. ഇതിനുപുറമെ സിനിമാരം​ഗത്ത് പിആര്‍ഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂനിയര്‍ എന്‍ ടി ആര്‍, കല്യാണ്‍ രാം, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ പിആര്‍ഒ ആയിരുന്നു മഹേഷ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക