Image

കല്‍ക്കരി പ്രതിസന്ധി തീരുന്നതായി കേന്ദ്രം ; കുടിശ്ശിക തീര്‍ക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ജോബിന്‍സ് Published on 13 October, 2021
കല്‍ക്കരി പ്രതിസന്ധി തീരുന്നതായി കേന്ദ്രം ; കുടിശ്ശിക തീര്‍ക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം
രാജ്യത്ത് കല്‍ക്കരി പ്രതിസന്ധി അവസാനിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കല്‍ക്കരി ഉത്പാദനം വര്‍ദ്ധിപ്പിക്കാനും കല്‍ക്കരി നീക്കത്തിനായി കൂടുതല്‍ ട്രെയിനുകള്‍  ഓടിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു . കോള്‍ ഇന്ത്യക്ക് സംസ്ഥാനങ്ങള്‍ നല്‍കാനുളള കുടിശ്ശിക ഉടന്‍ നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. 

ഇന്നലെ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കല്‍ക്കരി , ഊര്‍ജ്ജ വകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനങ്ങള്‍ക്ക് പ്രതിദിനം രണ്ട് ലക്ഷം ടണ്‍ കല്‍ക്കരി നല്‍കാനും തീരുമാനമായി. പ്രതിദിന കല്‍ക്കരി ഉത്പാദനം 1.94 മില്ല്യണ്‍ ടണ്ണില്‍ നിന്നും 2 മില്ല്യണ്‍ ടണ്ണാക്കി ഉയര്‍ത്താനാണ് തീരുമാനം. 

സംസ്ഥാനങ്ങള്‍ കല്‍ക്കരി ക്ഷാമത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടതോടെ ഇന്ത്യ വലിയ ഉര്‍ജ്ജ പ്രതിസന്ധിയിലേയ്ക്ക് പോകുന്നുവെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍. ഇത് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടലില്‍ പ്രശ്‌നപരിഹാര നീക്കം ആരംഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക