America

ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന്റെ ജീവിതം, ദര്‍ശനം, സാക്ഷ്യം: 'പ്രകാശകിരണങ്ങള്‍' പ്രകാശനം ചെയ്തു.

ഷാജീ രാമപുരം

Published

on

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപന്‍  ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസിന്റെ ജീവിതം, ദര്‍ശനം, സാക്ഷ്യം എന്നിവയെ പ്രതിപാദിക്കുന്ന 'പ്രകാശകിരണങ്ങള്‍' എന്ന പുസ്തകം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ്  മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ  സഭയുടെ ആസ്ഥാനമായ തിരുവല്ലായിലെ പൂലാത്തിനില്‍ വെച്ച് നടന്ന ചടങ്ങില്‍  ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് നല്‍കികൊണ്ട്  പ്രകാശനം ചെയ്തു. 
 
 
ബിഷപ്പ് ഡോ. മാര്‍ ഫിലക്‌സിനോസിന്റെ  ജീവിതത്തിന്റെ കഴിഞ്ഞ കാലങ്ങളിലെ ജാലകം തുറക്കുന്ന ആത്മീയ പ്രഭാഷണങ്ങള്‍, ദര്‍ശനങ്ങള്‍, സഹപ്രവര്‍ത്തകരുടെ ജീവസാക്ഷ്യങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തി, തന്റെ ജീവിതത്തെ വെളിച്ചത്തിന്റെ പര്യായമാക്കികൊണ്ട്  എഴുപതു സംവത്സരങ്ങള്‍ പിന്നിടുന്ന ബിഷപ്പിനെക്കുറിച്ച്  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, മലയാള മനോരമയുടെ അസിസ്റ്റന്റ് എഡിറ്ററും ആയ ഡോ.പോള്‍ മണലില്‍ ആണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. 
 
പ്രകാശന ചടങ്ങില്‍ ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ, ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്, ഡോ.പോള്‍ മണലില്‍, റവ. രാജ് ഏലിയാസ് വര്‍ഗീസ്  എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു.
 
മാര്‍ത്തോമ്മാ സുറിയാനി സഭയുടെ അജപാലകന്‍ എന്ന നിലയില്‍  ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ ശുശ്രൂഷകള്‍  മാര്‍ത്തോമാ സഭയ്ക്ക് മാത്രമല്ല, ആഗോള സഭയ്ക്കും  പൊതുസമൂഹത്തിനും രാഷ്ട്രത്തിനും മുതല്‍ക്കൂട്ടായിരിക്കുന്നു. മൗലികമായ ജീവിതദര്‍ശനത്തിലൂടെ ക്രൈസ്തവസാക്ഷ്യം  നിര്‍വ്വഹിക്കുന്ന ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ നിശബ്ദസേവനങ്ങളുടെ സ്പന്ദനങ്ങള്‍ ഈ പുസ്തകത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്നു എന്ന് പ്രകാശന ചടങ്ങില്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. 
 
 
ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്പം ഭാരതത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക ചിന്തകനും ആധ്യാത്മികനായകനും, മൗലികമായൊരു ജീവിതദര്‍ശനത്തിലൂടെ ക്രൈസ്തവസാക്ഷ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ആത്മീയ ഇടയനുമാണ് ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസ് എന്ന് ഡോ.പോള്‍ മണലില്‍ ഈ പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നു. 
 
ജീവിതത്തിന്റെ സമസ്ത മേഖലകളിലും വെളിച്ചം വാരി വിതറിയ ഒരു ആധ്യാത്മിക തേജസ് ആയ ബിഷപ്പ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ സപ്തതിവേളയില്‍ അദ്ദേഹത്തിനു സമര്‍പ്പിക്കുന്ന ഒരു എളിയ  ഉപകാരമാണ് ഈ പുസ്തകം എന്ന് പുസ്തകത്തിന്റെ എഡിറ്റര്‍ കൂടിയായ ഡോ.പോള്‍ മണലില്‍ പറഞ്ഞു. റവ.ജോര്‍ജ് എബ്രഹാം കല്ലൂപ്പാറ, റവ.രാജ് ഏലിയാസ് വര്‍ഗീസ് എന്നിവര്‍ ഈ ഉദ്യമത്തില്‍ അദ്ദേഹത്തെ സഹായിച്ചു. ക്രൈസ്തവ സാഹിത്യ സമിതി (സിഎസ് എസ്) തിരുവല്ലാ ആണ് പ്രകാശ കിരണങ്ങള്‍ എന്ന ഈ പുസ്തകം വിതരണം ചെയ്യുന്നത്.
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം

ഫാ.ആബേല്‍ CMI (ആബേലച്ചന്‍) - ഓര്‍മ്മയായിട്ട്. ഇരുപതു വര്‍ഷമായി......

കോസ്റ്റ്‌ക്കൊ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി വര്‍ദ്ധിപ്പിച്ചു

നായയുടെ കടിയേറ്റു ഏഴു വയസ്സുകാരന് ദാരുണാന്ത്യം

യു.എസ്സില്‍ കൊറോണ വൈറസിന്റെ വ്യാപനം 50 ശതമാനം കുറഞ്ഞു.

ശോശാമ്മ മാത്തൻ ഹൂസ്റ്റണിൽ നിര്യാതയായി: പൊതുദർശനം ഞായറാഴ്ച്ച, സംസ്‌കാരം തിങ്കളാഴ്ച.

അബ്രഹാം നെടുംചിറ (കുഞ്ഞവറാച്ചന്‍ മാറന്നൂര്‍, 72) ചിക്കാഗോയില്‍ അന്തരിച്ചു

നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ കാനഡ 2021-ന്റെ ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 30 -ന് ശനിയാഴ്ച

നാം എന്തിന് ഭഗവത്ഗീത പഠിക്കണം കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച

ഇ-മലയാളി മാസിക നവംബർ ആദ്യം പ്രസിദ്ധീകരിക്കും 

പാവപ്പെട്ടവരുടെ അപ്പോസ്‌തോലന്‍ ഇനിയും മലങ്കരയുടെ മോറാന്‍ (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)  

ന്യു യോർക്കിൽ  കെട്ടിടത്തിന്റെ പുറത്തു പടികളിലൂടെ സാഹസ യാത്ര 

ഈശോ ജേക്കബ് അനുസ്മരണം-വീഡിയോ നൈനാന്‍ മാത്തുള്ള

ഡബ്ള്യു എം.സി യുടെ   പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന്; അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളി

അഞ്ചു വയസ്സു മുതലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി

ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സര്‍ക്കാരിന്റെ പേറ്റന്റ്

അനുപമയുടെ കുഞ്ഞിനുമുണ്ട് മൗലികഅവകാശം... (സനൂബ് ശശിധരൻ)

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മലയാളം സ്‌കൂളില്‍ വിദ്യാരംഭം

പരിശുദ്ധ കാതോലിക്കാബാവക്ക് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ ആശംസകള്‍ നേര്‍ന്നു.

കെസിസിഎന്‍സി കുട്ടികള്‍ക്കുള്ള പാര്‍ക്ക് സ്ഥാപിച്ചു

വെള്ള വീട്ടിലെ നുണയന്മാര്‍(തുടരും) (കാര്‍ട്ടൂണ്‍ : സിംസ്ണ്‍)

'ചെറിയ പ്രവാചകന്മാര്‍' പ്രകാശനം ചെയ്തു

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം

തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97) അന്തരിച്ചു

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

View More