America

സൗദിരാജകുടുംബം ട്രംപിന് നല്‍കിയ പുലിത്തോലും കടുവാ രോമം കൊണ്ടുള്ള സമ്മാനങ്ങളും വ്യാജമെന്ന് റിപ്പോർട്ട്

Published

on

അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്ത് ഡൊണാള്‍ഡ് ട്രംപിന്റെ   ആദ്യ സൗദി യാത്രയില്‍ സൗദി രാജകുടുംബം  നല്‍കിയ   സമ്മാനങ്ങള്‍ വ്യാജമെന്ന് റിപ്പോർട്ട്.

2017ല്‍ ട്രംപ് സൗദിയിലെത്തിയ  വേളയില്‍ നല്‍കിയ സമ്മാനങ്ങളില്‍ പലതും വ്യാജമായിരുന്നു എന്നാണ്   പുറത്തു വരുന്ന വാര്‍ത്ത. മേലങ്കിയും വാളും കഠാരയുമെല്ലാം ട്രംപിന്  സമ്മാനമായി നല്‍കിയ സൗദി രാജകുടുംബം പുലിയുടെ രോമം കൊണ്ട് തയ്യാറാക്കിയ മേലങ്കി സമ്മാനമായി നല്‍കിയത് അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

സൗദി രാജകുടുംബത്തിന്‍്റെ ഈ സമ്മാനങ്ങളെല്ലാം വ്യാജമാണെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് വെളിപ്പെടുത്തിയത്. തന്‍്റെ ഭരണകാലത്ത് സൗദിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നു. ഇറാനെ ഒതുക്കണമെങ്കില്‍ അമേരിക്കക്ക് സൗദിയുടെ സഹായം ആവശ്യമായിരുന്നു. ഇറാനെ ഒതുക്കുക എന്ന കാര്യത്തില്‍ സൗദിക്കും അമേരിക്കക്കും ഒരേ നിലപാടാണുണ്ടായിരുന്നത്.  അതുകൊണ്ടു തന്നെ പ്രസിഡന്റായ ശേഷം ട്രംപ് നേരെ സൗദിയിലേക്ക് പുറപ്പെടുകയും ചെയ്തു.

നാല് വര്‍ഷം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രംപ് സൗദിയില്‍ നിന്ന് ലഭിച്ച ഈ സമ്മാനങ്ങളുടെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. അധികാരം ഒഴിയുന്നതിന്റെ അവസാന ദിവസം എല്ലാ സമ്മാനങ്ങളും വൈറ്റ് ഹൗസില്‍ നിന്ന് ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷനിലേക്ക് കൈമാറി. ശേഷം യുഎസ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് ഇവയെല്ലാം വിശദമായി പരിശോധിച്ചപ്പോഴാണ് സമ്മാനങ്ങള്‍ വ്യാജമാണെന്ന വിവരങ്ങള്‍ ലഭിച്ചതെന്ന് ആഭ്യന്തര വകുപ്പ് വക്താവ് ടൈലര്‍ ചെറി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

1973ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ പരിസ്ഥിതി സംരക്ഷണ നിയമം ഉയര്‍ത്തി കാണിച്ച്‌ പുലിയുടെ രോമം കൊണ്ടുണ്ടാക്കിയ മേലങ്കി, ആനക്കൊമ്ബിന്റെ പിടിയുള്ള കഠാര എന്നിവയെല്ലാം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മൃഗസ്‌നേഹികള്‍ വിവാദമാക്കിയിരുന്നു.

ന്യൂയോര്‍ക്ക് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ട് അമേരിക്കയെ പോലെ തന്നെ സൗദി ഭരണകൂടത്തെയും അമ്ബരപ്പിച്ചിട്ടുണ്ട്. നല്‍കിയ സമ്മാനങ്ങളെല്ലാം വ്യാജമാണ് എന്ന സത്യം സൗദി ഭരണകൂടത്തിന് നേരത്തെ അറിവുണ്ടോ എന്നതില്‍ വ്യക്തതയില്ല.
എന്നാല്‍ സൗദിയെ പോലുള്ള സമ്ബന്നമായ ഒരു രാജ്യത്തിന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നതില്‍ ക്രമക്കേടുകള്‍ കാണിക്കേണ്ട ഒരു ആവശ്യവുമില്ല. 82 സമ്മാനങ്ങളാണ് ട്രംപിന് നല്‍കിയതെന്ന് നേരത്തെ സൗദി രാജകുടുംബാംഗങ്ങള്‍ സൂചിപ്പിച്ചിരുന്നു.

വാഷിംഗ്ടണിലെ സൗദി എംബസിയിലെ ഉദ്യോഗസ്ഥര്‍ ഇതിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം

ഫാ.ആബേല്‍ CMI (ആബേലച്ചന്‍) - ഓര്‍മ്മയായിട്ട്. ഇരുപതു വര്‍ഷമായി......

കോസ്റ്റ്‌ക്കൊ ജീവനക്കാരുടെ ശമ്പളം മണിക്കൂറിന് 17 ഡോളറായി വര്‍ദ്ധിപ്പിച്ചു

നായയുടെ കടിയേറ്റു ഏഴു വയസ്സുകാരന് ദാരുണാന്ത്യം

യു.എസ്സില്‍ കൊറോണ വൈറസിന്റെ വ്യാപനം 50 ശതമാനം കുറഞ്ഞു.

ശോശാമ്മ മാത്തൻ ഹൂസ്റ്റണിൽ നിര്യാതയായി: പൊതുദർശനം ഞായറാഴ്ച്ച, സംസ്‌കാരം തിങ്കളാഴ്ച.

അബ്രഹാം നെടുംചിറ (കുഞ്ഞവറാച്ചന്‍ മാറന്നൂര്‍, 72) ചിക്കാഗോയില്‍ അന്തരിച്ചു

നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ കാനഡ 2021-ന്റെ ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര്‍ 30 -ന് ശനിയാഴ്ച

നാം എന്തിന് ഭഗവത്ഗീത പഠിക്കണം കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച

ഇ-മലയാളി മാസിക നവംബർ ആദ്യം പ്രസിദ്ധീകരിക്കും 

പാവപ്പെട്ടവരുടെ അപ്പോസ്‌തോലന്‍ ഇനിയും മലങ്കരയുടെ മോറാന്‍ (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)  

ന്യു യോർക്കിൽ  കെട്ടിടത്തിന്റെ പുറത്തു പടികളിലൂടെ സാഹസ യാത്ര 

ഈശോ ജേക്കബ് അനുസ്മരണം-വീഡിയോ നൈനാന്‍ മാത്തുള്ള

ഡബ്ള്യു എം.സി യുടെ   പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന്; അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളി

അഞ്ചു വയസ്സു മുതലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി

ഡോ. ഇര്‍ഷാദ് കമ്മക്കകത്തിന് ഗവേഷണത്തിനുള്ള യുഎസ് സര്‍ക്കാരിന്റെ പേറ്റന്റ്

അനുപമയുടെ കുഞ്ഞിനുമുണ്ട് മൗലികഅവകാശം... (സനൂബ് ശശിധരൻ)

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും , 8 വയസ്സുകാരന്റെ മൃതദേഹവും ; മാതാവും കാമുകനും അറസ്റ്റില്‍

എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

റോക്ലാന്‍ഡ് സെയിന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ മലയാളം സ്‌കൂളില്‍ വിദ്യാരംഭം

പരിശുദ്ധ കാതോലിക്കാബാവക്ക് ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈന്‍ ആശംസകള്‍ നേര്‍ന്നു.

കെസിസിഎന്‍സി കുട്ടികള്‍ക്കുള്ള പാര്‍ക്ക് സ്ഥാപിച്ചു

വെള്ള വീട്ടിലെ നുണയന്മാര്‍(തുടരും) (കാര്‍ട്ടൂണ്‍ : സിംസ്ണ്‍)

'ചെറിയ പ്രവാചകന്മാര്‍' പ്രകാശനം ചെയ്തു

നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന് (നന്മ) പുതിയ നേതൃത്വം

തുറവൂർ താലൂക്ക് ആശുപത്രിക്ക് ഫോമാ വെന്റിലേറ്റർ സംഭാവന ചെയ്തു

പുറയംപളളില്‍ മറിയാമ്മ ജോസഫ് (97) അന്തരിച്ചു

മാത്യു കുരവക്കലിന് യാത്ര അയപ്പ്

യു.എസ്. യാത്രക്ക് വാക്‌സിനേഷന്‍ കാര്‍ഡ് വേണം; ടെസ്റ്റ് നടത്തണം

കാനഡയിലെ ആദ്യത്തെ ഹിന്ദു ക്യാബിനറ്റ് മന്ത്രി അനിത ആനന്ദിന് പ്രതിരോധ വകുപ്പ്

View More