Image

കാനഡ-യു.എസ് അതിർത്തി തുറക്കുന്നു; മോണ്ട്രിയലിൽ നിന്ന് ഡൽഹിക്കു നോൺ സ്റ്റോപ്പ് ഫ്‌ളൈറ്റ്

Published on 13 October, 2021
കാനഡ-യു.എസ്  അതിർത്തി തുറക്കുന്നു; മോണ്ട്രിയലിൽ നിന്ന് ഡൽഹിക്കു നോൺ സ്റ്റോപ്പ് ഫ്‌ളൈറ്റ്

വാഷിംഗ്ടൺ, ഡി.സി: വാക്സിനേഷൻ ലഭിച്ച  കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള   സന്ദർശകർക്കു  കര യാത്രാ നിയന്ത്രണങ്ങളിൽ ഇളവ്  

അടുത്ത മാസം ആദ്യം മുതൽ, സുഹൃത്തുക്കളെ സന്ദർശിക്കുന്നതിനോ ടൂറിസത്തിനോ പോലുള്ള അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കും  യാത്രചെയ്യുന്നവരെ  യുഎസ് അതിർത്തിയിൽ കടത്തി വിടും. 

മെക്സിക്കൻ, കനേഡിയൻ  വിദ്യാർത്ഥികൾക്കും ട്രക്കുകൾക്കും  യു.സിൽ പ്രവേശിക്കാൻ എപ്പോഴും അനുവാദമുണ്ടായിരുന്നു. അടുത്ത ജനുവരിക്കു മുൻപ് അവർ വാക്സിൻ എടുക്കണം.   

2020 മാർച്ചിൽ   ട്രംപ് ഭരണകൂടം  ഏർപ്പെടുത്തിയ 19 മാസം നീണ്ടുനിന്ന കര-യാത്രാ നിയന്ത്രണങ്ങൾ ആണ് ഇതോടെ അവസാനിക്കുക.

നവംബർ ആദ്യം മുതൽ അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ വിദേശ സന്ദർശകരെ അനുവദിക്കുമെന്ന്  കഴിഞ്ഞ മാസം വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു.

ഡൽഹി-മോൺ‌ട്രിയ നോൺ-സ്റ്റോപ്പ് ഫ്‌ളൈറ്റ്    

ഇതേ സമയം, എയർ കാനഡ ഒക്ടോബർ 31 മുതൽ ഡൽഹി-മോൺ‌ട്രിയലിനുമിടയിൽ ആഴ്ചയിൽ മൂന്ന് തവണ നോൺ-സ്റ്റോപ്പ് ഫ്ലൈറ്റ് ആരംഭിക്കുന്നു.

ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള പ്രതിദിന നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളും ഒക്ടോബർ 15 മുതൽ ആഴ്ചയിൽ 10 ആയി ഉയർത്തും 

ബുധനാഴ്ച ഇത് പ്രഖ്യാപിച്ചുകൊണ്ട് എയർ കാനഡ പറഞ്ഞു: "ഒക്ടോബർ 31 മുതൽ, ദീപാവലി ആഘോഷങ്ങളുടെ സമയത്ത്, എയർ കാനഡ മോൺട്രിയലിലെ വളരുന്ന ഇന്ത്യൻ സമൂഹത്തിന് ആഴ്ചയിൽ മൂന്ന് ഫ്ലൈറ്റുകൾ നൽകുന്നു . കൂടാതെ, ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള  ഫ്ളൈറ്റ്  എണ്ണം 10 ആയി ഉയർത്തുന്നു."

ചൊവ്വാഴ്ച, വ്യാഴം, ഞായർ ദിവസങ്ങളിൽ മൂന്ന് തവണയുള്ള ഫ്ലൈറ്റ് ഡൽഹിയിൽ നിന്ന് വൈകിട്ട്  8 മണിക്ക് പുറപ്പെടും.  മോൺട്രിയളിൽ നിന്ന് രാവിലെ ആറു  മണിക്കും.  298 സീറ്റുകളുള്ള ബോയിംഗ് 787-9 ഡ്രീംലൈനറിൽ എയർ കാനഡ സിഗ്നേച്ചർ ക്ലാസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി ക്ലാസ്  എന്നിവ ഉണ്ട്  

എയർ കാനഡയിലെ നെറ്റ്‌വർക്ക് പ്ലാനിംഗ് ആൻഡ് റവന്യൂ മാനേജ്‌മെന്റ് സീനിയർ വൈസ് പ്രസിഡന്റ് മാർക്ക് ഗലാർഡോ പറഞ്ഞു: "മോണ്ട്രിയലിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള സേവനം നൽകുന്ന ഒരേയൊരു കാരിയർ എയർ കാനഡയാണ്. വർദ്ധിച്ചുവരുന്ന സന്ദർശക സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും  ആവശ്യം  പരിഗണിച്ചാണിത്.

കാനഡ-ഇന്ത്യ വിപണി എയർ കാനഡയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതും തന്ത്രപരവുമായ ഒന്നാണ്" എന്ന് അദ്ദേഹം പറഞ്ഞു. അധിക ഫ്ലൈറ്റുകളും പുതിയ റൂട്ടും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വാഗ്ദാനത്തെയും വളർച്ചയെയും കുറിച്ചുള്ള എയർ കാനഡയുടെ പ്രതീക്ഷ പ്രകടമാക്കുന്നു - കൂടാതെ ഞങ്ങളുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക -ബിസിനസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു.

എയർ കാനഡ വാൻകൂവറിൽ നിന്ന് പ്രതിദിന ഫ്ലൈറ്റുകൽ നടത്തുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക