Image

മോഷണത്തിന് കയറിയ വീട്ടില്‍ ലൈംഗിക അതിക്രമം; മണിയന്‍ പിള്ളയ്ക്കും ചാനലിനും എതിരെ കേസെടുക്കണമെന്ന് വനിത കമ്മീഷന്‍

Published on 13 October, 2021
മോഷണത്തിന് കയറിയ വീട്ടില്‍ ലൈംഗിക അതിക്രമം; മണിയന്‍ പിള്ളയ്ക്കും ചാനലിനും എതിരെ കേസെടുക്കണമെന്ന് വനിത കമ്മീഷന്‍

മോഷണശ്രമത്തിനിടെ യുവതിയെ കത്തികാട്ടി ലൈംഗിക അതിക്രമം നടത്തിയ മണിയന്‍ പിള്ളയ്ക്ക് എതിരെ  സ്വമേധയാ കേസെടുക്കാന്‍  വനിത കമ്മീഷന്‍. 'തസ്‌ക്കരന്‍- മണിയന്‍പിള്ളയുടെ ആത്മകഥ' എന്ന പേരില്‍ പുസ്തകമെഴുതി ശ്രദ്ധ നേടിയതാണ് ഇയാള്‍.  സ്ത്രീയെ ബലാല്‍സംഗം ചെയ്തിട്ടുണ്ട് എന്ന് വീഡിയോയില്‍ പരാമര്‍ശം ഉള്ള സാഹചര്യത്തില്‍ ബലാല്‍സംഗം കുറ്റവും ചുമത്തണമെന്നാണ് കമ്മിഷന്‍ നിര്‍ദേശിക്കുന്നതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. അഭിമുഖം നടത്തിയ യൂട്യൂബ് ചാനലിനെതിരേ ഐടി ആക്റ്റ് പ്രകാരം കേസ് ചാര്‍ജ് ചെയ്യാനും നിര്‍ദേശം നല്‍കി.

സ്ത്രീത്വത്തെ അപമാനിക്കുന്നതരം പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും അതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിയന്‍ പിള്ളയുടെ അഭിമുഖത്തിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നതോടെ യുട്യൂബ് ചാനലില്‍നിന്ന് വീഡിയോ പിന്‍വലിച്ചു.

 പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അഭിമുഖത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വീടുകളില്‍ കയറുമ്പോള്‍ സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ ആകര്‍ഷണം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി അന്ന് നടന്ന സംഭവം ഇയാള്‍ വ്യക്തമാക്കുകയായിരുന്നു. കഴുത്തിന് കത്തി ചേര്‍ത്ത് വെച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ആക്രമിച്ചെന്ന് മണിയന്‍ പിള്ള പറയുന്നു. ഈയൊരു തെറ്റ് മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും ഇയാള്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക